You are currently viewing സ്വന്തം അച്ഛനെ ലിപ് ലോക്ക് ചെയ്ത മകൾ; ആ ചിത്രം മാഗസിൻ കവറായി വന്നു – ജീവിതത്തിലെ ആ സംഭവത്തെ കുറിച്ചു പൂജ പറഞ്ഞത്.

സ്വന്തം അച്ഛനെ ലിപ് ലോക്ക് ചെയ്ത മകൾ; ആ ചിത്രം മാഗസിൻ കവറായി വന്നു – ജീവിതത്തിലെ ആ സംഭവത്തെ കുറിച്ചു പൂജ പറഞ്ഞത്.

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായികയും നടിയും വോയ്‌സ് ഓവർ ആർട്ടിസ്റ്റും ചലച്ചിത്ര നിർമ്മാതാവുമാണ് പൂജാ ഭട്ട്. ഭട്ട് കുടുംബത്തിൽ ജനിച്ച താരം ഇന്ത്യൻ ചലച്ചിത്രകാരൻ മഹേഷ് ഭട്ടിന്റെ മകളാണ്. 1989-ൽ മഹേഷ് ഭട്ടിന്റെ ടെലിവിഷൻ ചിത്രമായ ഡാഡിയിൽ തന്നെ താരം തന്റെ ആദ്യ പ്രധാന വേഷം ചെയ്തു. ഈ ചിത്രത്തിന്, മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് താരം നേടുകയും ചെയ്തു. റൊമാൻസ് കോമഡി ദിൽ ഹേ കെ മന്ത നഹിൻ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മുന്നേറ്റം സംഭവിച്ചത്.

2021-ൽ, നെറ്റ്ഫ്ലിക്സ് സീരീസായ ബോംബെ ബേഗംസിൽ താരം തന്റെ വെബ് സീരീസ് അരങ്ങേറ്റം കുറിച്ചു . ഇതിൽ രാഹുൽ ബോസ്, അമൃത സുഭാഷ് , ഷഹാന ഗോസ്വാമി, പ്ലാബിത ബോർഡാകൂർ , ആധ്യ ആനന്ദ് എന്നിവരും ഉണ്ടായിരുന്നു. 2022-ൽ ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടു . താരം ബിഗ് ബോസ് OTT ഹിന്ദി സീസൺ 2 യുടെ ഭാഗമായിരുന്നു. അവിടെ താരം ഷോയുടെ നാലാമത്തെ റണ്ണറപ്പായി ഉയർന്നു. വലിയ ജനപ്രീതിയാണ് താരം ഷോയിലൂടെ നേടിയത്.

താരത്തിന്റെ കരിയറിൽ വളരെ വലിയ ചർച്ചാ വിഷയമായ ഒന്നായിരുന്നു താരം സ്വന്തം അച്ഛൻ മഹേഷ് ഭട്ടിന്റെ മടിയിലിരുന്ന് കൊണ്ടുള്ള ഗാഢമായ ലിപ് ലോക്ക് ചെയ്യുന്ന ചിത്രം മാഗസിൻ കവർ ആയി വന്നത്. സംഭവങ്ങൾ വിശദീകരിച്ചു കൊണ്ട് താരം പറഞ്ഞത് വളരെ നിഷ്ക്കളങ്കമായ ഒരു നിമിഷമായിരുന്നു അത് എന്നാണ്. പക്ഷേ വളരെ മോശമായ രൂപത്തിൽ മാധ്യമങ്ങൾ അതിനെ ചിത്രീകരിക്കുകയും വാർത്തയാക്കുകയും ചെയ്തിരുന്നു ഈ വിഷയത്തിൽ താരം ശക്തമായ ഭാഷയിൽ തന്നെ പ്രതികരണങ്ങൾ അറിയിച്ചിരുന്നു.

അന്ന് അച്ഛനുമായി നടത്തിയ ആ ഫോട്ടോ ഷൂട്ടിൽ ഖേദമുണ്ടോ എന്ന് ചോദിച്ചപ്പോൾ, താരത്തിന്റെ മറുപടി വളരെ പെട്ടെന്ന് ഇല്ല എന്ന് തന്നെയായിരുന്നു. ഞാൻ അതിനെ വളരെ വളരെ ലളിതമായി കാണുന്നു, ഒറ്റ നിമിഷത്തെ ഒരു ഫോട്ടോക്ക് നൽകിയ അനാവശ്യ മാനങ്ങൾ ആണ് ആ പ്രശ്നങ്ങൾക്ക് എല്ലാം കാരണം താരം തന്റെ മറുപടിയിൽ കൂട്ടിച്ചേർത്തു. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ നമ്മൾ മാതാപിതാക്കളോട് എത്ര തവണ ഒരു ഉമ്മ തരൂ എന്ന് ചോദിച്ചിരിക്കും എന്നും പ്രായമായാലും നമുക്ക് നമ്മുടെ മാതാപിതാക്കളുടെ മുന്നിൽ ചെറിയ മക്കളുടെ സ്ഥാനം തന്നെയാണ് എന്നും താരം പറയുകയുണ്ടായി.

ഞാൻ ഇപ്പോഴും എന്റെ അച്ഛന് ആ പത്തു പൗണ്ട് മാത്രം ഭാരമുള്ള കൊച്ചു കുട്ടി തന്നെയാണ് എന്നും അത് ജീവിതകാലം മുഴുവൻ അങ്ങനെ തന്നെ തുടരും എന്നും താരം പറഞ്ഞു. മോശം രീതിയിൽ ചിത്രം കണ്ടതിനും ആ രീതിയിൽ പ്രാധാന്യം നൽകി വാർത്ത നൽകിയതിനും താരം മാധ്യമങ്ങളെ ആണ് കുറ്റം പറഞ്ഞത് . ആ ചിത്രം എടുത്ത നിമിഷം തീർത്തും നിഷ്ക്കളങ്കമായ ഒരു നിമിഷം ആണ് എന്നും നിങ്ങൾക്ക് ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം മറ്റൊരു രീതിയിൽ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് എന്തും ചെയ്യാം എന്നും താരം പ്രതികരിച്ചു.

Leave a Reply