You are currently viewing ആദ്യ സിനിമയിലെ ആദ്യ സീൻ കഴിഞ്ഞപ്പോൾ തന്നെ എന്നെ പുറത്താക്കി.. കരിയർ അവസാനിച്ചു എന്ന് കരുതി : കത്രീന കൈഫ്‌…

ആദ്യ സിനിമയിലെ ആദ്യ സീൻ കഴിഞ്ഞപ്പോൾ തന്നെ എന്നെ പുറത്താക്കി.. കരിയർ അവസാനിച്ചു എന്ന് കരുതി : കത്രീന കൈഫ്‌…

ആദ്യ സിനിമയിലെ ആദ്യ സീൻ കഴിഞ്ഞപ്പോൾ തന്നെ എന്നെ പുറത്താക്കി.. കരിയർ അവസാനിച്ചു എന്ന് കരുതി : കത്രീന കൈഫ്‌

ഹിന്ദി ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് നടിയാണ് കത്രീന കൈഫ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തിന് അഭിനയിക്കാൻ സാധിച്ചു. അതു പോലെ തന്നെ സൂപ്പർ സ്റ്റാറുകളുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും അവരുടെ കൂടെ എല്ലാം അഭിനയമികവു കൊണ്ട് പിടിച്ചു നിൽക്കാനും താരത്തിന് കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ താരം ശ്രദ്ധിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ താരത്തിന് മൂന്ന് ഫിലിംഫെയർ നോമിനേഷനുകൾക്ക് പുറമേ നാല് സ്‌ക്രീൻ അവാർഡുകളും നാല് സീ സിനി അവാർഡുകളും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ഓരോ കഥാപാത്രങ്ങൾക്കും ലഭിച്ചുകൊണ്ടിരുന്നത്. എന്നതും എടുത്തു പറയേണ്ട തന്നെയാണ്.

താരത്തിന്റെ അഭിനയത്തിനുള്ള സ്വീകരണം വ്യത്യസ്തമാണെങ്കിലും വിജയകരമായ വിവിധ ഐറ്റം നമ്പറുകളിലും താരത്തിന്റെ നൃത്തത്തിലെ കഴിവ് കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരം പ്രധാന കഥാപാത്രമായി പുറത്തു വരുന്ന ഫോൺ ഭൂത് എന്ന സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായിരിക്കുകയാണ്. ബോളിവുഡിൽ ഒരു കോമഡി ഹൊറർ ലിസ്റ്റിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്. താരം തന്നെ കരിയർ തന്നെ അവസാനിച്ചു പോയി എന്ന് ആദ്യ സിനിമയിലെ ആദ്യ സീൻ കഴിഞ്ഞപ്പോൾ തന്നെ തോന്നിയിരുന്നു എന്നാണ് പറയുന്നത്. പക്ഷേ ഇപ്പോൾ താരം നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

നിശ്ചയ ദാർഢ്യം ഉണ്ടെങ്കിൽ എത്ര ഉയരത്തിൽ വേണമെങ്കിലും എത്താമെന്ന് കാര്യത്തിന് താരം ഒരു ഉത്തമ ഉദാഹരണമാണ് എന്ന് പലരും പറയുന്നത് ഇതുകൊണ്ടാണ്. ആദ്യ സിനിമയിലെ ആദ്യ സീൻ അഭിനയിച്ചപ്പോൾ തന്നെ പുറത്താക്കി എന്നാണ് അപ്പോൾ താരത്തിന് തോന്നിയത് ഇതോടു കൂടി തന്നെ സിനിമയിലെ കരിയാർ തന്നെ അവസാനിച്ചു എന്നായിരുന്നു. പക്ഷേ അവിടെ നിന്നും കഴിഞ്ഞ പ്രയത്നം കൊണ്ടും ആത്മാർത്ഥമായ അഭിനയ പ്രകടനങ്ങൾ കൊണ്ടും താരത്തിന് ഉന്നതികൾ കീഴടക്കാനായി.

Leave a Reply