You are currently viewing പിന്നാലെ സൂപ്പര്‍താരങ്ങള്‍, ഒരേസമയം 10 സിനിമ; എല്ലാം നഷ്ടപ്പെട്ട് ശ്രീലീല; പൂജയ്ക്ക് സംഭവിച്ചത് ശ്രീയ്ക്കും!

പിന്നാലെ സൂപ്പര്‍താരങ്ങള്‍, ഒരേസമയം 10 സിനിമ; എല്ലാം നഷ്ടപ്പെട്ട് ശ്രീലീല; പൂജയ്ക്ക് സംഭവിച്ചത് ശ്രീയ്ക്കും!

സിനിമ മേഖലയിൽ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. വിജയ പരാജയങ്ങളിലൂടെയാണ് പല വിജയ നടന്മാരുടെയും നടിമാരുടെയും ജീവിതം കടന്നുപോയിട്ടുള്ളത്. നടന്മാരെക്കാൾ കൂടുതൽ ഇങ്ങനെയുള്ള പ്രതിസന്ധികളിലൂടെ നടിമാർക്ക് പലപ്പോഴും കടന്നു പോകേണ്ടി വന്നിട്ടുണ്ട് എന്ന് പലപ്പോഴായി വാർത്തകളിലും മറ്റും നിറയാനുള്ള വാസ്തവങ്ങളിൽ ഒന്നാണ്.

തുടർച്ചയായി ഒന്നിലധികം സിനിമകൾ പരാജയപ്പെടുമ്പോൾ സിനിമാമേഖലയിലുള്ള വില കുറയുകയും മൂല്യം ചോരുകയും ചെയ്യുന്ന അവസ്ഥ കൂടുതൽ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് സ്ത്രീകൾക്കാണ് എന്ന് ചുരുക്കം. ഇപ്പോൾ ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന താരമാണ് ശ്രീ ലീല. പ്രധാനമായും തെലുങ്ക് , കന്നഡ സിനിമകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജയായ ഒരു അമേരിക്കൻ നടിയാണ് ശ്രീലീല.

കന്നഡ ചിത്രമായ കിസ് എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെ താരം തന്റെ കരിയർ ആരംഭിച്ചു , തുടർന്ന് പെല്ലി സന്ദഡ്, ധമാക്ക എന്നീ തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു . ഏറ്റവും അവസാനത്തേത് താരത്തിന് മികച്ച നടിക്കുള്ള SIIMA അവാർഡ് നേടിക്കൊടുത്തു. 2023-ൽ, സ്കന്ദ , ആദികേശവ , എക്‌സ്‌ട്രാ ഓർഡിനറി മാൻ എന്നീ ചിത്രങ്ങളിൽ നിർണായകവും വാണിജ്യപരവുമായ മൂന്ന് പരാജയങ്ങൾ താരത്തിന് ലഭിച്ചു. അതോടെ തെലുങ്കിലെ തന്നെ മുൻനിര നായക നടിമാരിൽ ഒരാളായി താരം മാറുകയായിരുന്നു.

ആ സമയത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരേ സമയം പത്ത് സിനിമകളിലാണ് ശ്രീലീല കരാര്‍ ഒപ്പിട്ടത്. ഇതില്‍ ബാലകൃഷ്ണയും മഹേഷ് ബാബുവും പവന്‍ കല്യാണും ചിരഞ്ജീവിയുമടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ സിനിമകളും യുവതാരങ്ങളുടെ സിനിമകളുമെല്ലാമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായത്. കന്നഡ സ്വദേശിയായ ശ്രീലീലയെ തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറിയത് ഇതിലൂടെ എല്ലാമായിരുന്നു.

എന്നാൽ ഈ ഒരു വിജയ തുടർച്ചയ്ക്ക് വളരെ പെട്ടെന്ന് തന്നെ ആയുസ്സ് അവസാനിക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീലീലയ്ക്ക് ഇപ്പോള്‍ പുതിയ സിനിമകളൊന്നുമില്ല. പുതിയ സിനിമകൾ വരുന്നില്ല എന്നതിനപ്പുറത്തേക്ക് അഭിനയിക്കാൻ തീരുമാനിച്ച സിനിമകളിൽ നിന്ന് താരത്തെ മാറ്റി എന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. വിജയ് ദേവരക്കൊണ്ട ചിത്രത്തില്‍ ശ്രീലീലയ്ക്ക് പകരം ആനിമല്‍ ഫെയിം തൃപ്തി ദിമ്രിയെ കാസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിരഞ്ജീവിയുടെ സിനിമ ക്യാന്‍സലായി എന്നും ഒരു കന്നഡ ചിത്രവും ഉപേക്ഷിക്കപ്പെട്ടു എന്നും പവന്റെ സിനിമയും അനശ്ചിതത്വത്തിലാണ് എന്നൊക്കെയുള്ള റിപ്പോർട്ടുകളാണ് പലപ്പോഴായി പുറത്തു വരുന്നത്. താരത്തെ തേടി പുതിയ സിനിമകള്‍ എത്തുന്നതും നിന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന ഈ പ്രതിസന്ധിയുടെ കാരണം തുടര്‍ച്ചയായ പരാജയങ്ങളാണ്. ശ്രീലീല അഭിനയിച്ച സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ ഈയ്യടുത്തായി നേരിട്ടത് കന്നത പരാജയങ്ങളാണ്.

ഇതോടെ ശ്രീലീലയെ നായികയാക്കുന്നതിനോട് നിര്‍മ്മാതാക്കള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതേ അവസ്ഥയാണ് ഒന്ന് രണ്ട് വർഷങ്ങൾക്കു മുമ്പ് പൂജയ്ക്കും സംഭവിച്ചത്. അതുകൊണ്ടുതന്നെ രണ്ടുപേരെയും താരതമ്യം ചെയ്തുകൊണ്ടുള്ള റിപ്പോർട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്.

Leave a Reply