You are currently viewing സ്ത്രീകളെയാണ് അധികവും ട്രോള്ളുന്നത്.. അത്കൊണ്ട് ട്രോളുകൾ ഇഷ്ടമല്ല.. ശരണ്യ നായർ..

സ്ത്രീകളെയാണ് അധികവും ട്രോള്ളുന്നത്.. അത്കൊണ്ട് ട്രോളുകൾ ഇഷ്ടമല്ല.. ശരണ്യ നായർ..

ട്രോളുകളെ ശ്രദ്ധിക്കാറില്ല അതിനെ അവോയിഡ് ചെയ്യലാണ് പതിവ്… ശരണ്യ ആർ നായർ

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ നടിയാണ് ശരണ്യ ആർ നായർ. രണ്ടു സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ മാത്രമുള്ള അഭിനയ വൈഭവമാണ് താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചത് എന്നാണ് താരത്തിന്റെ ആരാധക പിന്തുണയിൽ നിന്നും സോഷ്യൽ മീഡിയ സപ്പോർട്ടിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്.

2018 ൽ വിഷ്ണുനാരായണൻ സംവിധാനം ചെയ്ത് ടോവിനോ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ മറഡോണയുടെ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. ഈ സിനിമയിലെ ആശാ എന്ന കഥാപാത്രത്തിലൂടെ താരം സിനിമാപ്രേക്ഷകർക്ക് ശ്രദ്ധപിടിച്ചുപറ്റി. ആദ്യ സിനിമയായിരുന്നു എങ്കിലും വളരെ മനോഹരമായാണ് താരം ആ വേഷത്തെ കൈകാര്യം ചെയ്തത്

അതുകൊണ്ട് തന്നെയാണ് ആദ്യ സിനിമയിലൂടെ തന്നെ വളരെ കൂടുതൽ ആരാധകരെ താരത്തിന് നേടിയെടുക്കാനും സാധിച്ചത്. അതിനുശേഷം ടൂ സ്റ്റേറ്റ്സ് എന്ന സിനിമയിലും താരത്തിനെ വേഷം ശ്രദ്ധേയമായിരുന്നു. മുഴുനീള കോമഡി സിനിമയാണ് ടൂ സ്റ്റേറ്റ്സ്. ചിത്രത്തിൽ സുഭാഷിത എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുകയും ആ കഥാപാത്രത്തിലൂടെ ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വേഷത്തെയും സമീപിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഏത് തരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെച്ചാലും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അത്രത്തോളം ആരാധക പിന്തുണ താരത്തിനുണ്ട് എന്ന് ചുരുക്കം.

ഞെട്ടിക്കുന്ന ബോൾഡ് വേഷത്തിൽ താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു ഇന്റർവ്യൂ ആണ് വൈറലാകുന്നത് ട്രോളുകളെ കുറിച്ചും ട്രോളന്മാരെ കുറിച്ചുമാണ് താരത്തോട് അവതാരിക ചോദിച്ചത് അതിനു മറുപടിയായി താരം പറയുന്നത് ട്രോളുകളെ ശ്രദ്ധിക്കാറില്ല എന്നും അതിനെ അവോയ്ഡ് ചെയ്യാനാണ് പതിവ് എന്നുമാണ് അതിന് കാരണവും താരം തന്നെ പറയുന്നുണ്ട്. കോവിഡ് സമയങ്ങളിലാണല്ലോ ട്രോളുകൾ കൂടി തുടങ്ങിയത് എന്നും താരം പറയുന്നു.

ട്രോളുകൾ കൂടുതലായും വരുന്നത് അഭിനയത്രികളെ കുറിച്ചാണ് എന്നും പുരുഷന്മാരുടെ സംസാരത്തിലും പ്രവർത്തിയിലും ട്രോളൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടും അഭിനേത്രികളെ മാത്രം ഫോക്കസ് ചെയ്യുന്നതിനോട് ഇഷ്ടമല്ലാത്തത് കൊണ്ട് തന്നെ ട്രോളുകൾ ഇഗ്നോർ ചെയ്യലാണ് പതിവ് എന്നാണ് താരം പറഞ്ഞത്. അതുകൊണ്ടു തന്നെ ട്രോളുകൾ വരുന്നത് ശ്രദ്ധിക്കാറില്ല എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടെന്ന് താരത്തിന്റെ അഭിമുഖം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply