You are currently viewing വിവാഹ നിശ്ചയത്തിന് ദില്‍ഷയെ വിളിക്കില്ല, ബിഗ് ബോസിലേക്ക് ഇനി പോവില്ല; റോബിന്‍ പറയുന്നു

വിവാഹ നിശ്ചയത്തിന് ദില്‍ഷയെ വിളിക്കില്ല, ബിഗ് ബോസിലേക്ക് ഇനി പോവില്ല; റോബിന്‍ പറയുന്നു

വിവാഹ നിശ്ചയത്തിന് ദില്‍ഷയെ വിളിക്കില്ല, ബിഗ് ബോസിലേക്ക് ഇനി പോവില്ല; റോബിന്‍ പറയുന്നു

ബിഗ്‌ബോസിൽ നിന്ന് 100 ദിവസം പൂർത്തിയാക്കാതെ പുറത്തു പോയ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ എങ്കിലും പലരുടെയും ഇപ്പോഴും വിജയി റോബിനാണ്. അദ്ദേഹം പ്രൊഫഷണലി ഒരു ഡോക്ടറാണ്. അതിനപ്പുറം അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആണ്. അതിനേക്കാൾ ഉപരി അദ്ദേഹം ഒരു മോട്ടിവേഷൻ സ്പീക്കറും നടനുമാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹം ഡോക്ടർ മച്ചാൻ എന്നാണ് അറിയപ്പെടുന്നത്.

കൂടാതെ 2020-ൽ ഗ്ലോബൽ യൂത്ത് അച്ചീവ്‌മെന്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചിദംബരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നാണ് അദ്ദേഹം എംബിബിഎസ് പഠിച്ചത്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം കേരളത്തിലെ തിരുവനന്തപുരം ജി.ജി ഹോസ്പിറ്റലിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്. അതിനെല്ലാം അപ്പുറം സോഷ്യൽ മീഡിയ ഇടങ്ങളിലാണ് താരം കൂടുതൽ സജീവം.

2019 ൽ, കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്ത ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഓൺലൈൻ ടോക്ക് ഷോയിലൂടെയാണ് അദ്ദേഹം വളരെയധികം ജനപ്രീതി നേടിയത്. ഇപ്പോൾ താരവും താരത്തിന്റെ പ്രതിശ്രുത വധുവും ഒരുമിച്ചുള്ള ഒരു അഭിമുഖമാണ് വൈറലാകുന്നത്. ബിഗ് ബോസിലേക്ക് ഇനി തിരിച്ചു വരുമോ എന്ന ചോദ്യത്തിന് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നും തൻ വിവാഹം കഴിക്കാൻ പോകുന്ന ആരതിക്ക് അത് ഇഷ്ടമല്ല എന്നും ആണ് താരം പറയുന്നത്.

ചേട്ടന്‍ ഇനി ബിഗ് ബോസിലേക്ക് പോകരുത്. ഷോയില്‍ ചേട്ടനോട് മാത്രം നീതി കാണിച്ചില്ല എന്നും ആരതി പറഞ്ഞിരുന്നു എന്നും പുള്ളിക്കാരിക്ക് ഇഷ്ടമല്ല. അതുകൊണ്ടു തന്നെ ബിഗ് ബോസിലേക്ക് ഇല്ലെന്നും താരം പറഞ്ഞു. കൂടാതെ നേരത്തെ നിശ്ചയിച്ച ഫെബ്രുവരി 16ന് നടക്കുന്ന വിവാഹ നിശ്ചയത്തിലേക്ക് ദിൽഷാ പ്രസന്നനെയും റിയാസ് സലീമിനെയും ക്ഷണിക്കില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്.

വിവാഹത്തെക്കുറിച്ച് താരം ഒന്നും പറഞ്ഞിട്ടില്ല എങ്കിലും വിവാഹത്തിനുശേഷം സിനിമയിൽ അഭിനയിക്കുമെന്നും ലൊക്കേഷനിലേക്ക് വളരെ പെട്ടെന്ന് മടങ്ങിയെത്തും എന്നും താരം പറയുന്നു. സിനിമ എന്ന മോഹം വളരെ മുൻപു തന്നെ മനസ്സിൽ ഉണ്ടായിരുന്നതാണ് എന്നും അതിന് ഇപ്പോൾ ഒന്നു കൂടി പോപ്പുലാരിറ്റി ലഭിച്ചിരിക്കുന്നു എന്നും കഴിഞ്ഞ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു എന്തായാലും ബിഗ് ബോസ് എന്ന് റിയാലിറ്റി ഷോ റോബിൻ രാധാകൃഷ്ണൻ എന്ന ഡോക്ടറെ മലയാളികൾക്ക് പ്രിയങ്കരനായിരിക്കുകയാണ്.

Leave a Reply