You are currently viewing ഇപ്പോഴത്തെ ജീവിതം അടിപൊളിയാണ് : മനസ്സ് തുറന്ന് ലെസ്ബിയൻ കപ്പിൽ നൂറയും ആദിലയും.

ഇപ്പോഴത്തെ ജീവിതം അടിപൊളിയാണ് : മനസ്സ് തുറന്ന് ലെസ്ബിയൻ കപ്പിൽ നൂറയും ആദിലയും.

ഒരു സമയത്ത് കേരളമുട്ടാകെ കോളിളക്കം സൃഷ്ടിച്ച വാർത്തകളിൽ നിറഞ്ഞുനിന്ന 2 വ്യക്തികളായിരുന്നു നൂറയും ആദിലയും. സോഷ്യൽ മീഡിയയിൽ ഈ രണ്ടുപേരും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ലെസ്ബിയൻ കപ്പിൾ ആയിരുന്ന നൂറയും ആതിലയും വീട്ടുകാരുടെ എതിർപ്പുകൾ വകവെക്കാതെയാണ് ജീവിതത്തിൽ ഒരുമിച്ച് മുന്നോട്ട് പോയത്.

വീട്ടുകാരുടെ എതിർപ്പ് കൊണ്ട് തന്നെയാണ് ഇവർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാൻ കാരണം. പിന്നീട് ഇവർ ഒരുമിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും അവർക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളും വേദനകളും തുറന്നു പറയുകയും ചെയ്തു. താമസിയാതെ അവർ ഒരുമിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിക്കുകയും ചെയ്തു.

പിന്നീട് ഇവർ ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കാൻ സാധിച്ചു. ഒരുമിച്ച് ഫോട്ടോഷൂട്ടുകളിലും പ്രത്യക്ഷപ്പെട്ടു. ഇത്തരത്തിൽ ലെസ്ബിയൻ കമ്മ്യൂണിറ്റുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ മനസ്സ് തുറന്നു പല വേദികളിലും വീഡിയോകളിലും അഭിമുഖങ്ങളിലും തുറന്നു പറയുകയും ചെയ്തു.

ഇപ്പോൾ ഇവരുടെ പുതിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വെറൈറ്റി മീഡിയക്ക്‌ നൽകിയ അഭിമുഖത്തിലാണ് ഇവർ ഇപ്പോഴത്തെ ജീവിതാനുഭവങ്ങളും വിശേഷങ്ങളും തുറന്നു പറഞ്ഞത്. ഇപ്പോഴത്തെ ജീവിതം എങ്ങനെയാണ് എന്ന് ചോദ്യത്തിന് മുമ്പത്തേക്കാൾ അടിപൊളിയായി ജീവിതം മുന്നോട്ടു പോകുന്നു എന്നായിരുന്നു മറുപടി നൽകിയത്.

ഇപ്പോൾ വീട്ടുകാരുടെ അന്വേഷണങ്ങൾ ഉണ്ടോ എന്ന് ചോദ്യത്തിനും അവർ മറുപടി നൽകുകയുണ്ടായി. വീട്ടുകാർ അന്വേഷിക്കാറുണ്ട്, ഞങ്ങൾ താമസിക്കുന്ന ലൊക്കേഷൻ നിരന്തരമായി ചോദിക്കാറുണ്ട്. പക്ഷേ അതൊക്കെ എന്തിനാണ് എന്നറിയില്ല. ഇതുവരെ ഞങ്ങൾ അത് ഷെയർ ചെയ്തിട്ടുമില്ല. ജീവിതം അടിപൊളിയായി മുന്നോട്ടു പോകുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ ജോലിയിൽ മുഴുകിയിരിക്കുകയാണ് എന്നും കൂട്ടിച്ചേർത്തു.

Leave a Reply