You are currently viewing സ്വന്തം കാമുകനെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി അമല പോൾ. ഫോട്ടോകൾ വൈറൽ ആകുന്നു.

സ്വന്തം കാമുകനെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി അമല പോൾ. ഫോട്ടോകൾ വൈറൽ ആകുന്നു.

നിലവിലെ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് അമല പോൾ. തമിഴ് മലയാളം എന്നീ ഭാഷകളിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം ഇതിന് പുറമെ തെലുങ്ക് സിനിമയിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചു.

2009 ൽ മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി. പല സൂപ്പർതാരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ മികച്ച കെമിസ്ട്രി വർക്ക് ഔട്ട് ചെയ്യാനും അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷക പ്രീതി കരസ്ഥമാക്കാനും താരത്തിന് സാധിച്ചു.

താരത്തിന്റെ വ്യക്തി ജീവിതത്തിലും ഒരുപാട് വ്യത്യസ്തമായ കഥകൾ നിറഞ്ഞുനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം. 2011-ൽ, ദൈവ തിരുമകൾ എന്ന സിനിമയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, സംവിധായകൻ എ.എൽ. വിജയുമായി പ്രണയബന്ധം പുലർത്തിയിരുന്നു, എന്നാൽ ഇരുവരും ഡേറ്റിംഗിലാണെന്ന കാര്യം അവർ നിഷേധിച്ചു. 2014 ജൂൺ 7 ന് വിജയുമായി കൊച്ചിയിലെ ആലുവയിൽ വച്ച് വിവാഹനിശ്ചയം നടത്തി. 2014 ജൂൺ 12-ന് ചെന്നൈയിലെ മേയർ രാമനാഥൻ ചെട്ടിയാർ ഹാളിൽ വെച്ച് ഇരുവരും വിവാഹിതരായി. 2016-ൽ, അമലയും വിജയ്‌യും തന്റെ അഭിനയ ജീവിതം തുടരുന്നതിൽ അമലയും അമ്മായിയമ്മമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് വിവാഹമോചനത്തിന് അപേക്ഷിച്ചു. 2017-ൽ അവർ വിവാഹമോചനം നേടി.

ഇപ്പോൾ അമലാപോൾ തന്റെ പുതിയ കാമുകനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്. മുമ്പ് പലപ്രാവശ്യം ഇവർ ഒരുമിച്ചുള്ള കിടിലൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പരക്കെ പ്രചരിച്ചിരുന്നു. ഇപ്പോൾ അമല പോൾ തന്നെ ഇൻസ്റ്റാഗ്രാമിൽ തന്റെ കാമുകന്റെ കൂടെയുള്ള സുന്ദര നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ജഗത്ത് ദേശായി ആണ് അമല പോളിന്റെ കാമുകൻ.

2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ നീലത്താമര എന്ന ക്ലാസിക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് അമല പോൾ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ മൈന എന്ന തമിഴ് സിനിമയിലൂടെയാണ് താരം സൗത്ത് ഇന്ത്യയിൽ തന്നെ അറിയപ്പെട്ട താരമായി മാറിയത്. പിന്നീട് അങ്ങോട്ട് താരത്തെ തേടി അവസരങ്ങൾ വന്നെത്തി.

Leave a Reply