You are currently viewing ഞങ്ങൾ പിന്നീട് കണ്ടിട്ടില്ല, പക്ഷെ അയാൾ വിളിച്ചിട്ടുണ്ട്!, മറക്കാൻ സമയമെടുക്കും; നഷ്ട പ്രണയത്തെ കുറിച്ച് നിത്യ

ഞങ്ങൾ പിന്നീട് കണ്ടിട്ടില്ല, പക്ഷെ അയാൾ വിളിച്ചിട്ടുണ്ട്!, മറക്കാൻ സമയമെടുക്കും; നഷ്ട പ്രണയത്തെ കുറിച്ച് നിത്യ

‘പ്രണയം വിജയിച്ചാലും ഞാൻ അയാളെ വിവാഹം കഴിച്ച് മുന്നോട്ട് പോകണം എന്നൊന്നുമില്ല. പ്രണയം വേറെ വിവാഹം വേറെ.’

ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും ഗായികയുമാണ് നിത്യ മേനോൻ. 2006-ൽ പുറത്തിറങ്ങിയ 7 ഓ ക്ലോക്ക് എന്ന കന്നഡ സിനിമയിൽ സഹ കഥാപാത്രമായി പ്രത്യക്ഷപ്പെട്ട് 18-ആം വയസ്സിൽ നായികയായിരുന്നു താരം അഭിനയ ജീവിതം ആരംഭിച്ചത്. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെ പ്രധാന വേഷങ്ങളിൽ താരം അരങ്ങേറി. 2019- ൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്.

ഏതു ഭാഷ ആണെങ്കിലും ഏതു തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അഭിനയിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെല്ലാം താരം സിനിമകൾ ചെയ്തിട്ടുണ്ട്. ആറ് ഭാഷകളിലുമായി ഇതിനോടകം താരം 50-ലധികം സിനിമകളിൽ അഭിനയിച്ചു. ഒരുപാട് മികച്ച സിനിമകളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു.

മികച്ച അഭിനയ പ്രകടനങ്ങളിലൂടെയാണ് താരം സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥിര പ്രതിഷ്ഠ നേടിയത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വേഷത്തെയും കൈകാര്യം ചെയ്യുന്നത്. ഓരോ സിനിമയും വളരെ മനോഹരമായും പക്വമായും താരം അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുന്ന താരത്തിന് ഇപ്പോൾ ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോഴും താരം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് സിനിമയിൽ സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ അഭിമുഖം ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമാണ് താരം പറയുന്നത്. കോളേജിൽ പഠിക്കുമ്പോൾ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും എന്നാൽ തങ്ങൾ പഠനം കഴിയുന്ന സമയം തന്നെ ബ്രേക്കപ്പ് ആയെന്നുമാണ് താരം പറഞ്ഞത്.

ആ പ്രണയം പരാജയപ്പെട്ടത് കൊണ്ട് നിത്യ എന്ന നടിയെ ലഭിച്ചു എന്ന് പറഞ്ഞതിനെ താരം കൗണ്ടർ ചെയ്യുന്നത് അങ്ങിനെയല്ല എന്നും പ്രണയം വിജയിച്ചാലും ഞാൻ അയാളെ വിവാഹം കഴിച്ച് മുന്നോട്ട് പോകണം എന്നൊന്നുമില്ല എന്നും പ്രണയം വേറെ വിവാഹം വേറെ എന്നും പറഞ്ഞാണ്. വിവാഹം കഴിക്കാൻ ആയിട്ട് ഞാൻ എന്തായാലും കാത്തിരിക്കും എന്നും പക്ഷേ ഉടനെയുണ്ടാവില്ല എന്നും താരം പറഞ്ഞു. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ വൈറൽ ആയതു.

Leave a Reply