You are currently viewing നയന്‍ താരയെ അനുകരിക്കുന്നുവത്രേ, അതെങ്ങനെയെന്ന് മനസിലാകുന്നില്ല, കാണാന്‍ സാമ്യമുണ്ടെന്നത് ശരിയാണ്: അനിഖ സുരേന്ദ്രന്‍

നയന്‍ താരയെ അനുകരിക്കുന്നുവത്രേ, അതെങ്ങനെയെന്ന് മനസിലാകുന്നില്ല, കാണാന്‍ സാമ്യമുണ്ടെന്നത് ശരിയാണ്: അനിഖ സുരേന്ദ്രന്‍

മലയാളം തമിഴ് സിനിമകളിൽ അഭിനയിക്കുന്ന അറിയപ്പെടുന്ന ഒരു ബാല താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടങ്ങുന്നു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താൽ, 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്നീ സിനിമകളിലൂടെ തമിഴകത്തെ തിളങ്ങുന്ന താരമാകാൻ താരത്തിന് കഴിഞ്ഞു. ക്വീൻ എന്ന വെബ് സീരീസിലെ അഭിനയവും മികച്ചതായിരുന്നു.

തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് താരത്തിനായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരം ആയ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതാരപ്പിക്കുന്നത്.

അതുകൊണ്ട് തന്നെ തുടക്കത്തിൽ നേടിയ പ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നു. 2010 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഷോർട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അമരന്ത്, ജീവിതത്തിന്റെ നിറങ്ങൾ, മാ എന്നിവയുമാണ് തമിഴ്ലും മലയാളത്തിലുമായി താരം അഭിനയിച്ച ഹ്രിസ്വ ചിത്രങ്ങൾ.

ഇതിനു പുറമെ നിരവധി മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന അവാർഡ് കൂടാതെ നിരവധി അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്. താരം പങ്കെടുക്കുന്ന ഫോട്ടോ ഷൂട്ട്ടുകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് പതിവാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്.

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാരയെ അനുകരിക്കുന്നുവെന്ന് നിരന്തരം വിമര്‍ശനം താരം നേരിടുന്നു. അക്കാര്യത്തിൽ പ്രതികരിച്ച രംഗത്തെത്തിരിക്കുകയാണ് ഇപ്പോൾ താരം. എങ്ങനെയാണ് താൻ മറ്റൊരാളെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് പറയാൻ കഴിയുന്നതെന്നും അത്തരത്തില്‍ ചെയ്യാറില്ലെന്നും താരം വെളിപ്പെടുത്തി. പലരും താനും നയൻതാരയും തമ്മില്‍ ചെറിയ സാമ്യങ്ങളുണ്ട് കാണുവാനെന്ന് പറഞ്ഞിരുന്നു. അതല്ലാതെ മറ്റൊരാളെ അനുകരിക്കേണ്ട കാര്യം ഇല്ലെന്നും താരം കൂട്ടിച്ചേർത്തു പറഞ്ഞു.

സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് കടന്നു വരുന്നുവെന്നാണ് മറ്റൊരു പ്രശ്നമായി പറയുന്നത് എന്നും താരം പറയുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്ന തമിഴിലും തെലുങ്കിലും എല്ലാം അഭിനയിക്കുന്ന താൻ ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്നത് ഇംഗ്ലീഷായതിനാല്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായി ഇംഗ്ലീഷ് വന്നു പോകുന്നതാണെന്നും ജാഡ കാണിക്കുന്നതല്ലെന്നും ആണ് താരം അതിന് മറുപടിയായി പറഞ്ഞത്.

Leave a Reply