You are currently viewing എന്നെ അവര്‍ കെണിയില്‍ കുടുക്കി, രാത്രി വാതില്‍ തള്ളിത്തുറന്ന് വരുമെന്ന് കരുതി; ഇഷ ഗുപ്ത നേരിട്ടത്‌

എന്നെ അവര്‍ കെണിയില്‍ കുടുക്കി, രാത്രി വാതില്‍ തള്ളിത്തുറന്ന് വരുമെന്ന് കരുതി; ഇഷ ഗുപ്ത നേരിട്ടത്‌

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഈഷ ഗുപ്ത. 2017ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവ് ആണ് താരം. മിസ്സ് ഇന്ത്യ ഇന്റർനാഷണൽ കീരിട ജേതാവായി താരത്തെ പ്രഖ്യാപിച്ചതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്. തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം താരം ആരാധകരെ നേടിയത് ചലച്ചിത്ര മേഖലയിലെ അഭിനയ മികവിലൂടെ ആണ്. 2017 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ മൂവിയായ ജന്നത്ത് ടു എന്ന ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരം സിനിമയിൽ നില നിൽക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് സംസാരിക്കുന്നത്. തനിക്ക് ഒന്നിലധികം തവണ കാസ്റ്റിംഗ് കൗചി നേരിടേണ്ടി വന്നിട്ടുണ്ട് എന്നും താരം പറയുന്നു. ചില സംവിധായകർ ഒന്നിലധികം തവണ തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടു എന്ന് താരം തുറന്നു പറയുന്നുണ്ട്. താന്‍ നിരസിച്ചപ്പോള്‍ തന്നെ സെറ്റില്‍ പ്രവേശിക്കുന്നത് പോലും വിലക്കിയെന്നും താരം കൂട്ടിച്ചേർത്തു. ഇതിന്റെ വിരോധം കൊണ്ട് തന്നെക്കുറിച്ച്‌ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നും താരം പറയുന്നു.

ഇതോടെ തനിക്ക് സിനിമകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും ഒന്നിനും തയ്യാറാകുന്നില്ലെങ്കില്‍ പിന്നെ എന്നെ സിനിമയില്‍ എടുത്തിട്ട് എന്താണ് കാര്യം എന്നാണ് അവര്‍ മറ്റുള്ളവരോട് പറഞ്ഞത് എന്നും താരം പറയുകയുണ്ടായി. മറ്റൊരു സിനിമയിൽ സമാനമായ അനുഭവം ഉണ്ടായതും താരം വിവരിക്കുന്നുണ്ട്.

ഔട്ട്‌ഡോര്‍ ഷൂട്ടിന്റെ സമയത്ത് തന്നെ കെണിയിൽ വീഴ്ത്താം എന്ന് അണിയറ പ്രവർത്തകർ വിചാരിച്ചു എങ്കിലും എന്റെ കിടപ്പുമുറിയിലേക്ക് അവർ രാത്രിയിൽ തള്ളിക്കയറി വരുന്നത് പേടിച്ചത് കൊണ്ട് ഞാൻ ഞാന്‍ ഒറ്റയ്ക്ക് കിടക്കില്ലെന്ന് പറഞ്ഞു എന്നാണ് താരം പറഞ്ഞത്. അന്ന് എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനേയും എന്റെ മുറിയില്‍ കിടത്തുകയാണ് ചെയ്തത് എന്നും താരം ‘ പറയുന്നു. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിച്ചത്.

Leave a Reply