You are currently viewing ‘കബർ എന്ന് പറഞ്ഞതോടെ എനിക്ക് പേടിയായി. ബ്രാഹ്മണ സംസ്കാരത്തിൽ സ്ത്രീകൾ അവിടെ പോകാറില്ല’

‘കബർ എന്ന് പറഞ്ഞതോടെ എനിക്ക് പേടിയായി. ബ്രാഹ്മണ സംസ്കാരത്തിൽ സ്ത്രീകൾ അവിടെ പോകാറില്ല’

തെന്നിന്ത്യൻ മലയാളം , തമിഴ് , തെലുങ്ക് , കന്നട സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ മുൻ നടിയാണ് മോഹിനി. ബാലതാരമായിയായിരുന്നു താരത്തിന്റെ കരിയറിന്റെ ആരംഭം. രഘുവരനും അമലയും അഭിനയിച്ച കൂട്ടു പുഴുക്കൾ എന്ന സിനിമയിൽ നായകന്റെ അനുജത്തിയായി താരം അഭിനയിച്ചു. ഈരമന റോജാവേ എന്ന ചിത്രത്തിലൂടെ നായികയായി മോഹിനി അരങ്ങേറ്റം കുറിച്ചു. അവിടം മുതൽ തന്നെ താരത്തിന് കരിയറിൽ ഉടനീളം മികച്ച മികവുകൾ അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

അഭിനയിച്ച കഥാപാത്രങ്ങളിലൂടെ എല്ലാം താരത്തിന് ഒരുപാട് വർഷങ്ങൾക്കിപ്പുറവും അറിയപ്പെടാൻ സാധിക്കുന്നുണ്ട്. അത് താരം പ്രകടിപ്പിച്ച മികച്ച അഭിനയത്തിന്റെ പ്രതിഫലനങ്ങൾ തന്നെയാണ്. താരം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി 100-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യുഎസിലെ എൻജിനീയർ ആയ ഭരത് കൃഷ്ണ സ്വാമിയെ വിവാഹം ചെയ്തതോടെയാണ് താരം സിനിമ അഭിനയ മേഖല വിട്ടത്. ഇന്ന് താരം രണ്ട് ആൺകുട്ടികളുടെ അമ്മയാണ്.

ഇതിനിടയിൽ 2006ൽ താരം ക്രിസ്തുമതം സ്വീകരിച്ചിരുന്നു. പേര് ക്രിസ്റ്റീന എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കുറച്ച് മുമ്പ് താരം ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ സന്ദർശിച്ചിരുന്നു. അവിടെനിന്ന് താരത്തിന്റെ ജീവിതവും അൽഫോൻസാമ്മയുമായുള്ള ബന്ധവുമെല്ലാം തുറന്നു പറയുകയും ചെയ്തിരുന്നു. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറലായി പ്രചരിക്കപ്പെടുകയായിരുന്നു.

അൽഫോൻസാമ്മയുമായുള്ള ബന്ധം തുടങ്ങുന്നത് മാമോദിസക്ക് മുൻപാണെന്നും അന്ന് അവിടെ അടുത്തൊരു ഷൂട്ടിങ്ങിന് പോയ സമയത്തായിരുന്നു എന്നും താരം പറഞ്ഞു അതിനുമുമ്പ് ജീസസ് ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. അന്നെനിക്കൊരു വിഷൻ കിട്ടി. മിസ്റ്ററീസ് ഓഫ് ലൈറ്റിൽ വരുന്ന ട്രാൻസ് ഫി​ഗറേഷൻ. അത് എന്താണെന്ന് എനിക്കൊരു പിടിയുമില്ല എന്നും താരം പറയുന്നുണ്ട്.

ഷൂട്ടിംഗ് സെറ്റിൽ നിന്ന് പരിചയപ്പെട്ട സിസ്റ്ററിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മിസ്റ്ററീസ് ഓഫ് ലൈറ്റ് ആണെന്ന് സിസ്റ്റർ മറുപടി നൽകി. പിന്നീട് അവർ വന്ന് നിനക്ക് ജീസസിനെ ഇഷ്ടമാണോ എന്ന് ചോദിച്ചു. ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അൽഫോൻസാമ്മയുടെ കബറിൽ പോയി പ്രാർത്ഥിക്കാൻ പറഞ്ഞു. കബർ എന്ന് പറഞ്ഞതോടെ എനിക്ക് പേടിയായി. ബ്രാഹ്മണ സംസ്കാരത്തിൽ കബറിലൊന്നും സ്ത്രീകൾ പോകാറില്ല എന്നും താരം പറഞ്ഞു പക്ഷേ അതിനുശേഷം ഒരുപാട് തവണ അൽഫോൻസാമ്മയുടെ കബറിന്റെ അടുത്ത് പോയിട്ടുണ്ട് എന്നാണ് താരം പിന്നീട് പറയുന്നത്.

മകന് രോഗം വന്നപ്പോഴാണ് ആദ്യമായി അൽഫോൻസാമ്മയുടെ ഖബറിന്റെ അടുത്ത് പോയത് എന്ന് താരം വ്യക്തമാക്കി.കവറിനു മുകളിൽ മകനെ വെച്ച് ഇനി നിങ്ങളുടെ മകനാണ് നിങ്ങളുടെ ഉത്തരവാദിത്വത്തിലാണ് എന്ന് ഏറ്റു പറച്ചിൽ ചെയ്തതിനുശേഷം മകനെ ഒരിക്കലും ആ രോഗം ആവർത്തിക്കപ്പെട്ടിട്ടില്ല എന്നാണ് താരം പറയുന്നത്. പൈശാചികമായ ഗെയിമുകൾ മകൻ കളിക്കാൻ തുടങ്ങിയ സമയത്ത് അതും പൂജാമുറിയിൽ വച്ച് അൽഫോൻസാമ്മയുടെ ചിത്രത്തിനു മുമ്പിൽ ഇരുന്ന് ഏറ്റു പറയുകയും അതിന് ശേഷം അവൻ പേടിച്ച് അതിൽ നിന്ന് പിന്മാറുകയും ചെയ്ത സ്വന്തം അനുഭവങ്ങൾ താരം പറയുകയും ചെയ്യുന്നുണ്ട്.

Leave a Reply