You are currently viewing അദ്ദേഹത്തെ എത്രയും പെട്ടെന്ന് കാണാൻ എന്റെ ഹൃദയം തുടിക്കുന്നു ; നിത്യാനന്ദയുടെ ആശ്രമം സന്ദർശിക്കാൻ ഒരുങ്ങി നടി മീര മിഥുൻ..!

അദ്ദേഹത്തെ എത്രയും പെട്ടെന്ന് കാണാൻ എന്റെ ഹൃദയം തുടിക്കുന്നു ; നിത്യാനന്ദയുടെ ആശ്രമം സന്ദർശിക്കാൻ ഒരുങ്ങി നടി മീര മിഥുൻ..!

അദ്ദേഹത്തെ എത്രയും പെട്ടെന്ന് കാണണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു ; നിത്യാനന്ദയുടെ ആശ്രമം സന്ദർശിക്കാൻ ഒരുങ്ങി നടി മീര മിഥുൻ..!

ആൾദൈവങ്ങളെ കൊണ്ട് തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് കാണാൻ സാധിക്കുന്നത്. ഓരോ പ്രദേശത്തും ഓരോ പ്രത്യേക ആൾ ദൈവങ്ങളെ നമുക്ക് കാണാൻ സാധിക്കും. ആത്മീയ ചൂഷണം ചെയ്തുകൊണ്ട് പാവപ്പെട്ട ജനങ്ങളെ പറ്റിച്ചു ഒരുപാട് പൈസ ഉണ്ടാക്കുന്ന ഒരുപാട് ആൾദൈവങ്ങൾ പിന്നീട് പിടിക്കപ്പെട്ടതായി നമുക്ക് വാർത്തകളിൽ കാണാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴും ഇത്തരത്തിലുള്ള വാർത്തകൾ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

ആത്മീയ തട്ടിപ്പിലൂടെ പിടിക്കപ്പെട്ട കപട ആത്മീയ നേതാക്കളുടെ ഒരുപാട് വാർത്തകൾ ദിവസേന സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട് എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇത്തരത്തിലുള്ള കപട വിശ്വാസങ്ങളെ പിന്തുടർന്ന് പോയി അന്വേഷിക്കുന്ന ഒരുപാട് പുരോഗമനവാദികൾ വരെയുണ്ട് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

ഇങ്ങനെ വിവാദത്തിൽ അകപ്പെട്ട ആൾദൈവമായിരുന്നു നിത്യാനന്ദ സ്വാമി. ആത്മീയ തട്ടിപ്പിലൂടെ ഒരുപാട് പേരെ വഞ്ചിക്കുകയും അവരിൽ നിന്ന് ആത്മീയ ചൂഷണത്തിലൂടെ തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുകയും ചെയ്ത ആൾദൈവമായിരുന്നു നിത്യാനന്ദ സ്വാമി. പക്ഷേ പിന്നീട് അദ്ദേഹം പിടിക്കപ്പെടുകയാണ് ഉണ്ടായത്. തന്റെ ആശ്രമത്തിൽ എത്തുന്ന സ്ത്രീകളുമായി അദ്ദേഹം നടത്തിയ അവിഹിത ബന്ധം തന്നെയായിരുന്നു പിടിക്കപ്പെടാനുള്ള പ്രധാന കാരണം.

പ്രശസ്ത നടി രഞ്ജിതയുമായുള്ള അദ്ദേഹത്തിന്റെ സ്വകാര്യ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ കാപട്യം വ്യക്തമായി തിരിച്ചറിയുകയാണ് ഉണ്ടായത്. അദ്ദേഹം വീഡിയോ ക്ലിപ്പ് തന്റെതല്ല എന്ന് നിരസിച്ചു എങ്കിലും പിന്നീട് വ്യക്തമായ പരിശോധനയിലൂടെ അത് അദ്ദേഹം തന്നെ എന്ന് സ്ഥിരീകരിക്കുകയുണ്ടായി. പിന്നീട് അദ്ദേഹത്തെ ജയിലിൽ അടക്കപ്പെടുകയും ചെയ്തു.

പക്ഷേ വീണ്ടും അദ്ദേഹം പഴയതിനെ കാൾ സ്ട്രോങ്ങ് ആയി തന്റെ ആത്മീയ പ്രചരണം നടത്തുകയുണ്ടായി. ഇപ്പോഴും അദ്ദേഹത്തിന് ലക്ഷക്കണക്കിന് ആരാധകരാണ്. പല പ്രമുഖരും ഇപ്പോഴും അദ്ദേഹത്തിന്റെ ഭക്തരാണ് എന്നുള്ളത് ഏറെ അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. അദ്ദേഹം പിന്നീട് കൈലാസ എന്ന സ്വന്തം സാമ്രാജ്യം സ്ഥാപിക്കുകയും അവിടെ വെച്ച് തന്നെ തന്റെ ആരാധകർക്ക് അവസരം വരുകയും ചെയ്തു എന്ന പരസ്യമായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ഇപ്പോൾ ഇദ്ദേഹത്തിനോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് പ്രശസ്ത സിനിമാ നടി മീര മിഥുൻ. ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട നടിയാണ് മീര മിഥുൻ. നിത്യാനന്ദ സ്വാമിയോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
അദ്ദേഹത്തിന് പ്രത്യേക ദിവ്യശക്തിയുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട് എന്ന് ഒരു അഭിമുഖത്തിൽ താരം തുറന്നു പറയുകയും ചെയ്തു.
മുമ്പ് ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട നടി കൂടിയാണ് മീരാ മിഥുൻ. ഇപ്പോൾ താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തിരിക്കുന്നത്.

Leave a Reply