You are currently viewing നല്ലൊരു കഥാപാത്രമാണ് പക്ഷെ വഴങ്ങിതരണം.. ഇങ്ങനെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്…

നല്ലൊരു കഥാപാത്രമാണ് പക്ഷെ വഴങ്ങിതരണം.. ഇങ്ങനെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് ഗായത്രി വർഷ. മലയാള സിനിമ, ടെലിവിഷൻ സീരിയലുകൾ എന്നിവയിലൂടെ താരം അറിയപ്പെടുന്നു. 2002-ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്നാ സിനിമയിലെ സരസു എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ പ്രശസ്തയായത്. സിനിമ റിലീസായി ഒരുപാട് വർഷത്തിന് കുറവും ആ സിനിമയിലെ കഥാപാത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്.

അതുകൊണ്ട് തന്നെ മീശ മാധവൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജനപ്രിയയായ നടിയാണ് താരം. കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടു. കൂടാതെ നിരവധി മലയാളം സിനിമകളിലും സീരിയലുകളിലും പ്രധാനമായും സഹ കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏതു കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്തിരുന്നത്.

അതുകൊണ്ടു തന്നെയാണ് താരത്തിന് ഒരുപാട് വർഷത്തിന് അപ്പുറവും പ്രശസ്തി നിലനിർത്താൻ സാധിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നവ കേരള സദസിൽ വച്ച് താരം സീരിയലുകളിലെ വർഷങ്ങളെ അവഗണിക്കുന്നതിനെക്കുറിച്ച് പറഞ്ഞ സംസാരം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൊന്നടക്കം വൈറലായത്. അതിനുശേഷം താരം മാളികപ്പുറം സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയായിരുന്നു.

ഇപ്പോൾ താരത്തിന്റെ മറ്റൊരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്ന് തന്നെ തുറന്നു പറയുന്ന അഭിമുഖവും അതിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് ഒരു അവകാശ ബോധ്യം വേണമെന്നും നൊ പറയേണ്ടിടത്ത് പറയാനുള്ള ധൈര്യം സ്ത്രീകൾ കാണിക്കണം എന്നുമൊക്കെയുള്ള തരത്തിലുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

അവസരത്തിനു വേണ്ടി വഴങ്ങണം എന്ന് സിനിമയിൽ പറഞ്ഞിട്ടുണ്ട് എന്നും അതിനോട് പറയാൻ എല്ലാവർക്കും സാധിക്കുമെന്നതിന്റെ തെളിവ് തന്റെ ജീവിതം തന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. നല്ല കഥയാണ് നല്ല കഥാപാത്രമാണ് നല്ല പേയ്മെന്റ് ലഭിക്കും ഇത് ഒരു കരിയർ ബ്രേക്ക് തന്നെ ആയിരിക്കും എന്ന ആമുഖങ്ങളുടെ ഒരു സിനിമയുടെ ആളുകൾ നമ്മളോട് സംസാരിച്ചതിനു ശേഷം സിനിമയുടെ അണ്ണോഫീഷ്യൽ കാര്യങ്ങൾക്ക് ഒന്ന് വഴങ്ങേണ്ടിവരും കൂടുതൽ പേരൊന്നും ഇല്ല ഒരാൾക്ക് മതി എന്നൊക്കെ പറയാറുണ്ട് എന്നും അവിടെ നമ്മൾ നോ എന്ന് പറയാനുള്ള ധൈര്യം കാണിക്കണം എന്നുമാണ് താരം പറയുന്നത്.

Leave a Reply