You are currently viewing ഗ്ലാമറസ് ലുക്കിൽ ദയ സുജിത്ത്; മകളുടെ ഫോട്ടോയ്ക്ക് കമന്റുമായി മഞ്ജു പിള്ള !! ഫോട്ടോസ് പൊളി…

ഗ്ലാമറസ് ലുക്കിൽ ദയ സുജിത്ത്; മകളുടെ ഫോട്ടോയ്ക്ക് കമന്റുമായി മഞ്ജു പിള്ള !! ഫോട്ടോസ് പൊളി…

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രിയാണ് താരം. മഞ്ജുവിന്റെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും ഏകമകളാണ് ദയ സുജിത്. ദയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ദയ പങ്കുവെച്ചിരിക്കുന്നത്. ഇറ്റലിയിൽ ഉപരിപഠനം നടത്തുകയാണ് ദയ ഇപ്പോൾ.

മോഡലിങ്, ഫാഷൻ, സ്റ്റൈലിങ്, ഫാഷൻ ഫോട്ടോഗ്രഫി ഇതിലൊക്കെ മകൾക്ക് താൽപ്പര്യമുണ്ടെന്ന് ഒരു അഭിമുഖത്തിൽ മഞ്ജു പിള്ള പറഞ്ഞിരുന്നു. എന്തായാലും ഇപ്പോൾ ദയ പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയെ മുഴുവൻ ഇളക്കി മറിക്കാൻ പ്രാപ്തമാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇപ്പോൾ ഫോട്ടോകൾ പകർത്തിയിരിക്കുന്നത്.

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. ഫുള്‍ ലെങ്ത്ത് ബ്ലാക്ക് കോട്ടും ബ്ലാക്ക് വൈഡ് പാന്റും ബ്ലേസേർസുമാണ് താരം ധരിച്ചിരിക്കുന്നത് എന്നതും ഡാർക്ക് ഷേഡിലുള്ള മേക്കപ്പാണ് ചെയ്തിരിക്കുന്നത് എന്നതും താരത്തെ കൂടുതൽ മനോഹരിയാക്കുന്നണ്ട്. വശ്യവും വന്യവുമായ സൗന്ദര്യമാണ് താരത്തിൽ പ്രകടമാവുന്നത്. ഒരുപാട് പേരാണ് താര പുത്രിയുടെ ഫോട്ടോകളെ പുകഴ്ത്തുന്നത്.

മകളുടെ പുതിയ ഫോട്ടോകൾക്ക് താഴെ ലവ് യു എന്നാണ് മഞ്ജു പിള്ള കമന്റ് ചെയ്തിരിക്കുന്നത്. ഗ്ലാമറിന് ഗ്ലാമറും ഉണ്ട്, സ്‌റ്റൈലിന് സ്‌റ്റൈലും ഉണ്ട് എന്നത് ഫോട്ടോകളെ സ്പെഷ്യൽ അയക്കുന്നുണ്ട്. ഫോട്ടോയ്ക്ക് താഴെ ലൈക്കും കമന്റുമായി സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്. നെഗറ്റീവ് കമന്റുകള്‍ ഫോട്ടോയ്ക്ക് താഴെ വന്നിട്ടില്ല എന്നത് ഒരു വലിയ പ്ലസ് പോയിന്റ് ആയാണ് സോഷ്യൽ മീഡിയ കണക്കാക്കുന്നത്.

ഇന്റര്‍നാഷണല്‍ ലെവലിലുള്ള ഒരു ലുക്ക് കൊടുത്ത് നടത്തിയ ഫോട്ടോഷൂട്ട് ചിത്രത്തിന് താഴെ എല്ലാവരും താരപുത്രിയുടെ സൗന്ദര്യത്തെയും സ്റ്റൈലിനെയും പുകഴ്ത്തി എത്തിയിരിയ്ക്കുന്നു എന്നത് ശ്രദ്ധേയമാവുകയാണ്. എന്തായാലും വളരെ പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ മുഴുവനും ഫോട്ടോകൾ തരംഗമായിട്ടുണ്ട്..

Leave a Reply