നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് വരലക്ഷ്മി ശരത് കുമാർ. 2012 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാലു ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് സാധിച്ചു. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് താരം.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് വരലക്ഷ്മി. പ്രശസ്ത തമിഴ് സിനിമ നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത് കുമാർ. അനുപം കെർ ആക്റ്റിംഗ് സ്കൂളിൽ നിന്നാണ് താരം പ്രൊഫഷണൽ ആക്ടിങ് കരിയർ ആരംഭിച്ചത്. 2012 ൽ വിഘ്നേശ് ശിവൻ സംവിധാനം ചെയ്തു ചിമ്പു നായകനായി പുറത്തിറങ്ങിയ പോടാ പോടി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. 2014 ൽ സുധീപ് തന്നെ സംവിധാനം ചെയ്ത് നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട മാണിക്യ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറ്റം കുറിച്ചു. 2016 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്. മലയാളത്തിലെ താര രാജാവ് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കസബ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

കാറ്റ്, മാസ്റ്റർപീസ് എന്നീ മലയാള സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് മലയാളകൾക്കിടയിൽ താരം പ്രിയങ്കരിയായി. ഇപ്പോൾ താരത്തിന് കൈനിറയെ സിനിമകളാണ്. സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറലാവുകയാണ്. ഇപ്പോൾ താരം സിനിമ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ തുറന്നു പറയുകയാണ്. അവരുടെ ആവിശ്യ പ്രകാരം കിടന്ന് കൊടുത്താല്‍ സിനിമയില്‍ അവസരം ഒരിക്കലും കുറയില്ല എന്നാണ് നടി പറയുന്നത്. തന്നോട് ഇത് പോലെ പെരുമാറിയിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്.

അച്ഛന് ഒരു അറിയപ്പെടുന്ന താരം ആയിട്ടും സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ഞാൻ കടന്നു വന്നത് എന്നിട്ടു പോലും അവര്‍ തന്നെയും വെറുതെ വിട്ടിട്ടില്ല എന്നും മോശമായി പലരും തന്നോട് പെരുമാറിയിട്ടുണ്ട് എന്നും താരമിപ്പോൾ തുറന്നു പറയുകയാണ്. എന്നാല്‍ അവരുടെ ഉദ്ദേശത്തിന് തന്നെ കിട്ടില്ല എന്ന് അറിഞ്ഞപ്പോള്‍ പല സിനിമയും നഷ്ടമായിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തി. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.