You are currently viewing ആ ഒരൊറ്റ കാരണം കൊണ്ട് എനിക്ക് പെണ്ണായിട്ട് ജനിക്കണമായിരുന്നു: സുരേഷ് ഗോപി

ആ ഒരൊറ്റ കാരണം കൊണ്ട് എനിക്ക് പെണ്ണായിട്ട് ജനിക്കണമായിരുന്നു: സുരേഷ് ഗോപി

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടനും രാഷ്ട്രീയക്കാരനും പിന്നണി ഗായകനും ടെലിവിഷൻ അവതാരകനുമാണ് സുരേഷ് ഗോപി. പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ചില തമിഴ് , തെലുങ്ക് , കന്നഡ , ബോളിവുഡ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . 1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് താരം ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. 1986-ൽ മുതിർന്ന അഭിനേതാവായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇതിനോടകം 250-ലധികം സിനിമകളിൽ അഭിനയിച്ചു.

കളിയാട്ടത്തിലെ അഭിനയത്തിന് 1998 ലെ ദേശീയ ചലച്ചിത്ര അവാർഡും കേരള സംസ്ഥാന ചലച്ചിത്ര അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്. എന്നാലും ഇടയ്ക്ക് ഒരു സമയത്ത് അദ്ദേഹം അഭിനയ മേഖലയിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. 2019 മാർച്ചിൽ, വിജയ് ആന്റണി നായകനായ തമിഴ് ചിത്രമായ തമിഴരസനിൽ ചേർന്നു കൊണ്ടാണ് അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചു വരവ് പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം 2020-ൽ വരണെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു കൊണ്ട് മലയാള സിനിമയിലും അദ്ദേഹം തന്റെ തിരിച്ചു വരവ് നടത്തി.

2012-ൽ, ഏഷ്യാനെറ്റിൽ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന ഗെയിം ഷോ അദ്ദേഹം അവതാരകനായിരുന്നു. അത് ഹു വാണ്ട്സ് ടു ബി എ കോടീശ്വരന്റെ മലയാളം പതിപ്പായിരുന്നു. അഞ്ച് സീസണുകൾ അദ്ദേഹം ആതിഥേയത്വം വഹിച്ചു. ഇത്തരത്തിൽ ഒന്നിലധികം മേഖലകളിൽ തന്റേതായ പ്രാധിനിത്യം ഉറപ്പുവരുത്തുകയും അവിടങ്ങളിൽ എല്ലാം വിജയം പ്രദാനം ചെയ്യുകയും ചെയ്ത ഒരു വലിയ ആർട്ടിസ്റ്റ് തന്നെയാണ് അദ്ദേഹം.

കൂടാതെ രാഷ്ട്രീയ മേഖലയിലും നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു അദ്ദേഹം. ഇപ്പോഴും ജനങ്ങൾക്കും രാജ്യത്തിനും അനുകൂലവും ലാഭകരവും സന്തോഷദായകവുമായ ഒരുപാട് പദ്ധതികളിലൂടെയും മറ്റും ആളുകളുടെ ഇടയിലേക്ക് ഇറങ്ങി വരാൻ അദ്ദേഹത്തിലെ രാഷ്ട്രീയ പ്രവർത്തകന് സാധിക്കുന്നുണ്ട്. എന്തായാലും ജീവിതത്തിലെ നല്ല ഭാഗങ്ങൾ അത്രയും പ്രേക്ഷകർക്കിടയിൽ ആയിരുന്നു എന്ന് ചുരുക്കം.

ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ആഭരണങ്ങളോടുള്ള അദ്ദേഹത്തിന്റെ ഒരു പ്രേമവും ഭ്രമവുമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ കാണാൻ കഴിയുന്നത്. കയ്യിലുള്ള ഒരു മോതിരം കാണിച്ചു കൊണ്ട്
എന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങൾ ഉണ്ട്.  ഈ ഒരു മോതിരം എന്റെ മകളിൽ നിന്ന് അടിച്ചു മാറ്റിയതാണ്. എന്റെ നല്ല ദിവസങ്ങളിൽ ഈ മോതിരം ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

ആഭരണങ്ങളോടൊക്കെ വലിയ ഇഷ്ടമാണോ എന്ന അവതാരകയുടെ മറു ചോദ്യത്തിന് ഈ ആഭരണങ്ങളൊക്കെ അണിയാൻ അടുത്ത ജന്മത്തിൽ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഈ ഒരൊറ്റ കാരണത്തിന് എനിക്ക് പെണ്ണായി ജനിക്കണമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാക്ക്. മകളുടെ കല്യാണത്തിന് വലിയൊരു മുത്തുമാല വാങ്ങിത്തരാമെന്നു ഭാര്യ രാധിക പറഞ്ഞിട്ടുണ്ട് എന്നും ചിലപ്പോൾ ആ സ്റ്റൈൽ പരീക്ഷിച്ചേക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും അഭിമുഖത്തിന്റെ ഭാഗം വളരെ പെട്ടെന്നാണ് വൈറലായത്.

Leave a Reply