You are currently viewing ലാത്തിരി പൂത്തിരി കത്തിച്ച് ആഘോഷിച്ചവർക്കുള്ള മറുപടിയോ??.. ഗോപി സുന്ദർ അമൃത വേർപിരിയൽ വാർത്തകൾക്ക് വിരാമമിട്ട് പുതിയ പോസ്റ്റ്‌…

ലാത്തിരി പൂത്തിരി കത്തിച്ച് ആഘോഷിച്ചവർക്കുള്ള മറുപടിയോ??.. ഗോപി സുന്ദർ അമൃത വേർപിരിയൽ വാർത്തകൾക്ക് വിരാമമിട്ട് പുതിയ പോസ്റ്റ്‌…

സംഗീത സംവിധായകൻ, പ്രോഗ്രാമർ , പിന്നണി ഗായകൻ, ഗാന രചയിതാവ്, നടൻ, അവതാരകൻ നിലകളിലെല്ലാം പ്രശസ്തനാണ് ഗോപിസുന്ദർ. മലയാളം , തെലുങ്ക് , തമിഴ് ചലച്ചിത്ര വ്യവസായങ്ങളിൽ പ്രമുഖനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരുപാട് മികച്ച പാട്ടുകൾ മൂന്ന് ഭാഷകളിലും അദ്ദേഹം ആസ്വാദകർക്ക് നൽകിയിട്ടുണ്ട്. ഒരുപിടി നല്ല പാട്ടുകളിലൂടെ എല്ലാകാലത്തും ഓർമ്മിക്കപ്പെടുന്ന ഒരു വലിയ സംഗീതജ്ഞനായി അദ്ദേഹം മാറുകയും ചെയ്തിരിക്കുന്നു.

കുറച്ചു സമയങ്ങളായി ഇദ്ദേഹം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാകുന്നത് അദ്ദേഹത്തിന്റെ പാട്ടുകൾ കൊണ്ടല്ല. വസ്ത്രം മാറും പോലെ ഇദ്ദേഹം വിവാഹം കഴിക്കുകയാണ് എന്ന രൂപത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ഇദ്ദേഹത്തെ കുറിച്ചുള്ള സംസാരങ്ങൾ ഉണ്ടാകുന്നത്. ആദ്യം വിവാഹം കഴിച്ച പ്രിയ എന്ന വ്യക്തിയുമായി ബന്ധം നിലനിൽക്കെ തന്നെ അഭയ എന്ന ഗായികയുമായി ഇദ്ദേഹം ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആയത്. ആദ്യ ഭാര്യ പരാതി നൽകിയതിനെ ത്തുടർന്നാണ് ഈ വിഷയം സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയായത്.

ഒരുപാട് വർഷങ്ങളോളം അഭയക്കൊപ്പം ലിവിങ് ടുഗത റിലേഷൻഷിപ്പിൽ ആയിക്കൊണ്ടിരിക്കെ അമൃത സുരേഷിനെ വിവാഹം ചെയ്തിരിക്കുകയാണ്. അതോടെയാണ് അഭയയോടുള്ള റിലേഷൻഷിപ്പ് അവസാനിക്കുന്നത്. ഒരുപാട് കനത്ത വിമർശനങ്ങളും ആക്ഷേപങ്ങളും അദ്ദേഹത്തിന്റെ പേരിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉയർന്നുവന്നിരുന്നു. ഏറ്റവും മികച്ച ഫോട്ടോകളും മറ്റോ അപ്‌ലോഡ് ചെയ്താൽ പോലും തെറി അഭിഷേകമാണ് പലപ്പോഴും കിട്ടിയിട്ടുള്ളത്.

എന്നാൽ കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഗോപി സുന്ദറും അമൃത സുരേഷും വേർപിരിയുന്ന തരത്തിലുള്ള വാർത്തകളാണ് കാണാൻ കഴിഞ്ഞിരുന്നത്. ഇരുവരും ഒന്നിച്ച് നടത്തിയ കനേഡിയൻ യാത്രക്ക് ശേഷം അമൃതയിൽ കാണുന്ന മാറ്റങ്ങൾ സൂചിപ്പിച്ചു കൊണ്ടും പ്രണയം പരസ്പരം തുറന്നു പറഞ്ഞ പോസ്റ്റ് രണ്ടു പേരും ഡിലീറ്റ് ചെയ്തതിൽ നിന്നും എല്ലാമാണ് അഭ്യൂഹങ്ങൾക്ക് തുടക്കം ആയത്.

കഴിഞ്ഞ രണ്ട് ദിവസത്തോളം ആയി ഇരുവരും ഒഫീഷ്യൽ ആയ ഡിക്ലറേഷൻ ഒന്നും നടത്തിയിട്ടില്ല എങ്കിൽ കൂടി വലിയതോതിൽ പ്രചരിപ്പിച്ചു കൊണ്ടിരുന്നത് ഇരുവരും വേർപിരിയുന്നു എന്ന് തന്നെയായിരുന്നു. എന്നാൽ ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തിയവരുടെ അണ്ണാക്കിൽ ഇട്ട് കൊട്ടുവാൻ പാകത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ഗോപി സുന്ദർ പങ്കുവെച്ചിരിക്കുന്നത്. അമൃതയെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ഒരു ഫോട്ടോ ആണ് അദ്ദേഹം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായത്.

Leave a Reply