You are currently viewing അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാൽ മതി’; കാസ്റ്റിം​ഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് യുവനടി മാളവിക ശ്രീനാഥ്

അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാൽ മതി’; കാസ്റ്റിം​ഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് യുവനടി മാളവിക ശ്രീനാഥ്

അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാൽ മതി’; കാസ്റ്റിം​ഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് യുവനടി മാളവിക ശ്രീനാഥ്

മാളവിക ശ്രീനാഥ് ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവും നർത്തകിയും മോഡലുമാണ്. താരം പ്രധാനമായും മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ പട്ടാമ്പിയിൽ ജനിച്ച താരം യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബിയിലാണ് വളർന്നത്. അച്ഛൻ ശ്രീനാഥ് പ്രൊഫഷണൽ ഫോട്ടോഗ്രാഫറും അമ്മ രഞ്ജിനി ശ്രീനാഥ് വീട്ടമ്മയുമാണ്. മോഡലായി കരിയർ ആരംഭിച്ച മാളവിക നിരവധി മോഡലിംഗ് ഓഫറുകളും ചെയ്തിട്ടുണ്ട്.

കല്യാൺ സിൽക്‌സ്, ജോയ് ആലുക്കാസ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളെ താരം അംഗീകരിച്ചു. 2021-ൽ മധുരം എന്ന മലയാള ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. കേരളത്തിലെ പട്ടാമ്പിയിൽ ഒരു ഇടത്തരം മലയാളി കുടുംബത്തിലാണ് താരം ജനിച്ചത്. സ്വന്തം പ്രായത്ഗ്നത്തിലൂടെ തന്നെയാണ് താരം ഇന്ന് അഭിനയ മേഖലയിൽ തിളങ്ങുന്നത്.

അബുദാബിയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം കോയമ്പത്തൂരിലെ GRD കോളേജ് ഓഫ് സയൻസിലും സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലും നിന്ന് ബിരുദം പൂർത്തിയാക്കി. മോഡലിംഗിൽ കരിയർ ആരംഭിച്ച താരം വിവിധ മോഡലിംഗ് പ്രോജക്റ്റുകളും ഫോട്ടോഷൂട്ടുകളും ചെയ്തു. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായിട്ടാണ് താരത്തെ കാണുന്നത്. നൃത്തം, വായന, സിനിമ കാണൽ, യാത്ര എന്നിവയാണ് താരത്തിന്റെ ഹോബികൾ.

ഇപ്പോൾ താരം തനിക്ക് നേരിട്ട കാസ്റ്റിംഗ് കൗച് അനുഭവം ആണ് തുറന്നു പറഞ്ഞിരിക്കുന്നത്. ഓഡിഷന്റെ ഇടയിൽ ഉണ്ടായ ഒരനുഭവം ആണ് താരം വെളിപ്പെടുത്തുന്നത്. അര മണിക്കൂർ ഓഡിഷൻ കഴിഞ്ഞ ശേഷം എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമിൽ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു എന്നും അപ്പോൾ ഞാൻ ഡ്രസിംങ് റൂമിൽ പോയ ഉടൻ ഇയാൾ പിന്നാലെ വന്ന് എന്നെ പുറകിൽ നിന്ന് കടന്നു പിടിക്കുകയായിരുന്നു എന്നുമാണ് താരം പറയുന്നത്.

എത്ര തട്ടി മാറ്റിയിട്ടും അയാൾ പോകുന്നുണ്ടായിരുന്നില്ല എന്നും ഇപ്പോ ഒന്ന് മനസ് വെച്ചാൽ മഞ്ജു വാര്യരുടെ മോളായായിരിക്കും സ്ക്രീനിൽ മാളവികയെ കാണുക എന്ന് പറയുകയും ചെയ്തു എന്നും താരം പറയ്യുന്നുണ്ട്. അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാൽ മതിയെന്നാണ് പറഞ്ഞത് എന്നും കരയാൻ തുടങ്ങിയ ഞാൻ അയാളുടെ ക്യാമറ തട്ടിത്താഴെയിടാൻ നോക്കിയപ്പോ ശ്രദ്ധ മാറിയ സമയത്ത് ഞാൻ അവിടെ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിച്ചത്.

Leave a Reply