You are currently viewing ബോളിവുഡിലെ പാപ്പരാസികള്‍ക്ക് എന്താണോ വേണ്ടത് അത് ഞാൻ കൊടുക്കുന്നുണ്ട് ; സൗത്ത് ഇന്ത്യയില്‍ അവരില്ല: രശ്മിക മന്ദാന

ബോളിവുഡിലെ പാപ്പരാസികള്‍ക്ക് എന്താണോ വേണ്ടത് അത് ഞാൻ കൊടുക്കുന്നുണ്ട് ; സൗത്ത് ഇന്ത്യയില്‍ അവരില്ല: രശ്മിക മന്ദാന

നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായി തിളങ്ങി നിൽക്കുന്ന താരമാണ് രശ്മിക മന്ദന. കന്നഡ സിനിമ ഇൻഡസ്ട്രിയിലൂടെ കടന്നു വന്ന് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിലെ മറ്റു ഭാഷകളിൽ അഭിനയിച്ചു കഴിവു തെളിയിച്ച താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. ദേശീയ ക്രഷ് എന്ന നിലയിലാണ് താരമിപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. കന്നഡ തെലുങ്ക് ഹിന്ദി തമിഴ് എന്നീ നാലു ഭാഷകളിലും അഭിനയിച്ച് ആരാധക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.

കന്നട തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം കൂടുതലായി അഭിനയിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് താരം സിനിമ ആരാധകരുടെ ഹൃദയത്തിൽ നേടിയെടുത്ത സ്ഥാനം ചെറുതല്ല. 2016ൽ രക്ഷിത് ഷെട്ടി നായകനായി പുറത്തിറങ്ങിയ കിറിക്ക് പാർട്ടി എന്ന സൂപ്പർഹിറ്റ് കന്നട ക്യാമ്പസ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനിരിക്കുന്ന താരമിപ്പോൾ പാപ്പരാസികളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്

ബോളിവുഡ് താരങ്ങളെ ഏറ്റവും അലോസരപ്പെടുത്തുന്ന ഒരു പ്രശ്നമാണ് പാപ്പരാസികൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ. അതിനെതിരെ അവർ അവരുടെ ജോലിയാണ് ചെയ്യുന്നത് അവർക്ക് വേണ്ടത് ഞാൻ നൽകുമെന്ന് തരത്തിലുള്ള സംസാരം താരത്തിൽ നിന്ന് വന്നതു കൊണ്ട് തന്നെയാണ് വാക്കുകൾ വളരെ പെട്ടെന്ന് വൈറലായത്. ഞാന്‍ സൗത്തില്‍ നിന്നുള്ളയാളാണ്. ബോളിവുഡിലുള്ളത് പോലെ പാപ്പരാസികള്‍ സൗത്തിലില്ല. അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് എനിക്കറിയാം എന്നാണ് താരം പറയുന്നത്.

എല്ലാവരും വ്യക്തിപരമായി പല പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യരാണ് എന്നും അതുകൊണ്ട് ഞാന്‍ കാരണം ഇനി അവര്‍ക്ക് മറ്റൊരു ബുദ്ധിമുട്ട് കൂടി ഉണ്ടാകണ്ടല്ലോ എന്നാണ് ഞാന്‍ എപ്പോഴും കരുതാറുള്ളത് എന്നും പക്ഷെ ഇവിടെ തന്നെ വളര്‍ന്നു വലുതായവരുടെ അവസ്ഥ അങ്ങനെയല്ല എന്നും അവര്‍ക്ക് ചുറ്റും എപ്പോഴും പാപ്പരാസികളുണ്ടാകും. തീര്‍ച്ചയായും അത് അവരെ അസ്വസ്ഥതപ്പെടുത്താം എന്നും താരം വ്യക്തമാക്കുന്നു. എന്റെ കാര്യത്തിലാണെങ്കില്‍ ഞാന്‍ എന്റെ വര്‍ക്ക് ചെയ്യാനാണ് ബോളിവുഡിലേക്ക് വന്നിരിക്കുന്നത്. പാപ്പരാസികളും അങ്ങനെ തന്നെയാണ് എന്നും താരം പറയുകയുണ്ടായി.

ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് പാപ്പരാസികള്‍ക്ക് മുന്നിലെത്തുന്നത് എന്നും നുണ പറയേണ്ടതിന്റെയോ വേഷം കെട്ടലുകള്‍ നടത്തേണ്ടതിന്റെയോ കാര്യമെനിക്കില്ല എന്നും ഞാൻ പൊതുവേ സന്തോഷത്തിലായിരിക്കും എന്നും എന്റെ സന്തോഷമാണ് പാപ്പരാസികൾക്ക് പകർത്താൻ ശ്രമിക്കുന്നത് എന്നും അതുകൊണ്ടു തന്നെ അവർക്ക് എന്താണ് വേണ്ടത് അത് നല്‍കാന്‍ ഞാന്‍ റെഡിയാണ് എന്നുമാണ് താരം പറയുന്നത്.

Leave a Reply