You are currently viewing പുരുഷന്റെ തുട കണ്ടാൽ മുസ്ലീം സ്ത്രീകൾ വഴിതെറ്റും, തുടകാണിക്കുന്ന ഫുട്ബോൾ കളി വേണ്ട…

പുരുഷന്റെ തുട കണ്ടാൽ മുസ്ലീം സ്ത്രീകൾ വഴിതെറ്റും, തുടകാണിക്കുന്ന ഫുട്ബോൾ കളി വേണ്ട…

ലോകം മുഴുവൻ ഫുട്ബോളിന്റെയും ഫിഫ ലോകകപ്പിന്റെയും ആരവത്തിലാണ്. എന്നാൽ അതിനെതിരെയുള്ള സംസാരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വിമർശനാത്മകമായി പ്രചരിക്കപ്പെടുന്നത്. ആദ്യമായി ജുമാ നിസ്കാരത്തിന് നേതൃത്വം നൽകിയ സ്ത്രീ എന്ന നിലയിൽ പ്രശസ്തയായ ജാമിത ടീച്ചറുടെ വാക്കുകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. യാതൊരു കാരണവശാലും ഫുട്ബോൾ കളിയുമായി മുസ്ലിങ്ങൾക്ക് യോജിക്കാൻ കഴിയില്ല എന്നും ഈ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നൊക്കെയുമാണ് ടീച്ചർ ചോദിക്കുന്നത്.

നമ്മുടെ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്ന് ചോദിച്ചു കൊണ്ടാണ് ജാമിത ടീച്ചർ
സംസാരം ആരംഭിക്കുന്നത്. തുടർന്ന് ടീച്ചർ സംസാരിക്കുന്നത് ഫുട്ബോൾ നെ കുറിച്ചാണ്. ഇപ്പോൾ എല്ലാവരും ഫുട്ബോളിന്റെ പിറകെയാണ് എന്നും പള്ളിയിൽ നിസ്കരിക്കാനോ മദ്രസയിൽ പഠിക്കാൻ പോകാൻ കുട്ടികളെയോ കിട്ടുന്നില്ല എന്നും ടീച്ചർ പറയുന്നുണ്ട്. ലോകം മുഴുവൻ ഒരു പന്തിൽ ചുരുങ്ങുന്നത് സഹിക്കാൻ സാധിക്കില്ല എന്നും ടീച്ചർ പറയുന്നുണ്ട്.

ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിക്കുന്നതും ഇരയാകുന്നതും മദ്രസകളിൽ നിന്നാണ് എന്നും ആ സമയങ്ങളിൽ എന്നും പ്രതികരിക്കാത്ത ഉസ്താദുമാരാണ് ഫുട്ബോളിന്റെ പ്രതികരിക്കുന്നത് എന്നും ടീച്ചർ പറയുന്നുണ്ട്. ഫുട്ബോൾ നമുക്ക് പറ്റില്ല എന്നും നമുക്ക് പറ്റുന്ന കളികൾ വേറെ ഉണ്ട് എന്നും ആണ് പിന്നീട് ടീച്ചർ പറയുന്നത്. സലഫി പണ്ഡിതന്മാർ പോലും ഫുട്ബോൾ പറ്റില്ല എന്ന് പറയുന്നുണ്ട് എന്നും അതിനു വ്യക്തമായ കാരണം ഉണ്ട് എന്നും ടീച്ചർ പറഞ്ഞു.

ഫുട്ബോൾ കളിക്കുന്നവരുടെ തുട ഭാഗം കാണുന്നു എന്നതും ഇത് ഇസ്ലാമിൽ ഔറത്താണ് എന്നും കാണാൻ നിഷിദ്ധമാക്കപ്പെട്ട ഭാഗമാണ് എന്നുമുള്ള ഒരു സലഫി പണ്ഡിതന്റെ ക്ലിപ്പും ടീച്ചർ തന്റെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷം പറയുന്നത് ആ സമയത്ത് മറ്റു വല്ല ആരാധനകളിൽ മുഴുകി കൂടെ എന്ന ചോദ്യമാണ്. മരണ ശേഷമുള്ള ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ കളിക്കാർ ആരെങ്കിലും വരുമോ എന്ന് ചോദ്യവും ടീച്ചർ ഉന്നയിക്കുന്നുണ്ട്.

അവരെല്ലാവരും നരകത്തിന്റെ അടിത്തട്ടിലാണ് എന്നും അവരെ സ്നേഹിക്കുന്നതിലൂടെ നിങ്ങളും അവിടേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് പിന്നീട് ടീച്ചർ ചോദിക്കുന്നത്. അതുപോലെ തന്നെ വസ്ത്ര ധാരണത്തിൽ മാത്രമാണ് പ്രശ്നം എന്നും മെസ്സിയോ മറ്റു കളിക്കാരോ പർദ്ദരിച്ച് ഫുട്ബോൾ കളിക്കുകയാണെങ്കിൽ യാതൊരു പ്രശ്നവുമില്ല എന്നും ടീച്ചർ പറയുന്നുണ്ട്.

കഴിഞ്ഞദിവസം വടകരക്കാരിയായ ഒരു ബാങ്കുകൾ റൊണാൾഡോക്കൊപ്പം ഉള്ള സെൽഫി പങ്കുവെച്ചിരുന്നു അവൾ നരകത്തിലാണ് എന്നും അന്യ പുരുഷനെ തൊട്ടുതയോടു കൂടി എല്ലാം തീർന്നു എന്നും അവൾ നരകത്തിൽ കിടന്ന് കത്തുമ്പോൾ അവളുടെ കൂടെ കത്താൻ റൊണാൾഡോ പോകുമോ എന്നൊക്കെയാണ് ടീച്ചർ ചോദിക്കുന്നത്. അതിനു താഴെ ആരോ ഒരാൾ കമന്റ് ഞാൻ കണ്ടു എന്നും അത് ഈ സെൽഫി കൊണ്ടു പോയാൽ നിനക്ക് റേഷൻ കടയിൽ നിന്ന് അരി കിട്ടുമോ എന്നായിരുന്നു എന്നും ടീച്ചർ കൂട്ടിച്ചേർത്തു.

എന്തൊക്കെയാണെങ്കിലും ഫുട്ബോൾ മാമാങ്കം അതിന്റെ പാരമ്പര്യം നൽകുന്ന സമയത്ത് ടീച്ചർ അതിനെതിരെയും മറ്റും സംസാരിക്കുന്ന ഈ വൈറൽ ആയിരിക്കുകയാണ് സമൂഹം മാധ്യമങ്ങൾ നടന്ന ഒന്നടങ്കം അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഒരുപാട് കമന്റുകളാണ് വീഡിയോ ക്ലിപ്പിന് താഴെ വന്നു കൊണ്ടിരിക്കുന്നത്.

Leave a Reply