You are currently viewing ആ വൈറല്‍ വീഡിയോ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാനിയ ഇയ്യപ്പന്‍…

ആ വൈറല്‍ വീഡിയോ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാനിയ ഇയ്യപ്പന്‍…

നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. ബാലതാരമായാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യചിത്രം. മമ്മൂട്ടി, ഇശാ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ബാല്യകാല സഖി.

നിലവിൽ മലയാള സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. അഭിനയ വൈഭവം കൊണ്ട് ആണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും ഒരുപാട് പ്രേക്ഷക പ്രശംസ നേടി ക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു. ഇതിനെല്ലാം അപ്പുറം എടുത്തുപറയേണ്ടത് ക്വീൻ എന്ന സിനിമയിലെ താരത്തിനെ പ്രകടനമാണ്. സാറ്റർഡേ നൈറ്റ്സ് എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രം എടുത്തു പറയേണ്ടതാണ്. വളരെ മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞദിവസം താരത്തിന്റേതായി ഒരു വീഡിയോ പുറത്തുവന്നിരുന്നു അതിനുശേഷം ഒരുപാട് വിമർശനങ്ങളാണ് താരത്തിനെതിരെ ഉയർന്നുവന്നത്. താരത്തിനൊപ്പം ഒരു ആരാധകന്‍ എടുക്കുന്ന സെല്‍ഫി ഫ്രയിമിലേക്ക് അദ്ദേഹത്തിന്റെ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആയ ആള്‍ കൂടി കയറിനില്‍ക്കുന്നതാണ് വീഡിയോ. രണ്ടാമത്തെ ആള്‍ തനിക്കടുത്തേക്ക് നില്‍ക്കുമ്പോള്‍ അനിഷ്ടം പ്രകടമാക്കി താരം അകന്നു നിൽക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.

താരം യുവാവിനോട് അവജ്ഞയോടെ പെരുമാറി എന്ന പേരിലായിരുന്നു താരത്തിനെതിരെ ഉയർന്ന വിമർശനം. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്. അടുത്തിടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം ഉണ്ടായെന്നും ആ സംഭവത്തിനു ശേഷം പലരും തനിക്ക് പിന്തുണ നൽകിയില്ലെന്നും താരം സ്റ്റോറിയിൽ പറയുന്നുണ്ട്. എല്ലാ മനുഷ്യരെയും പോലെ തനിക്കും സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട് എന്നും താരം സ്റ്റോറിയിൽ ഉൾപ്പെടുത്തി.

ആരെയും വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും തന്റെ പ്രവൃത്തികൊണ്ട് ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ ആവുകയായിരുന്നു. വളരെ മാന്യമായും പക്വമായും ആണ് വിമർശനങ്ങൾക്കെതിരെ താരം തന്റെ പ്രതികരണം അറിയിച്ചത് എന്ന് അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു കവിയുന്നത്. താരത്തിന് പിന്തുണയുമായും സോഷ്യൽ മീഡിയ രംഗത്ത് വരുന്നുണ്ട്.

Leave a Reply