You are currently viewing എന്നോട് തമിഴ്നാട്ടുകാർക്ക് വലിയ സ്നേഹമാണ്… മഡോണ സെബാസ്റ്റ്യൻ പറയുന്നു..

എന്നോട് തമിഴ്നാട്ടുകാർക്ക് വലിയ സ്നേഹമാണ്… മഡോണ സെബാസ്റ്റ്യൻ പറയുന്നു..

എന്നോട് തമിഴ്നാട്ടുകാർക്ക് വലിയ സ്നേഹമാണ്… മഡോണ സെബാസ്റ്റ്യൻ

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. മലയാളം തമിഴ് മേഖലകളിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. 2015 -ലെ മലയാളം ചിത്രമായ പ്രേമം അതിന്റെ തമിഴ് കാതലും കടന്തു പോകും, തെലുങ്കിൽ പ്രേമം എന്ന സിനിമകളിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ഏറ്റവും മികച്ച വിജയം നേടിയ ഒരു സിനിമയുടെ ഭാഗമായി തുടക്കത്തിൽ തന്നെ താരത്തിന് അവതരിക്കാൻ സാധിച്ചു എന്നത് താരത്തിന്റെ കരിയറിന്റെ ഉയർച്ചയുടെ കാരണമായിരുന്നു.

അഭിനേത്രി എന്നതിനപ്പുറത്തേക്ക് താരം പിന്നണിഗാന രംഗത്തും ശ്രദ്ധേയമാണ്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെയും പാട്ടുകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ താരം സ്ഥിരപ്രതിഷ്ഠ നേടി കഴിഞ്ഞിട്ടുണ്ട്. പ്രേമം, കിംഗ് ലയർ, പാ പാണ്ടി, കവൻ, ഇബ്‌ലിസ്, വൈറസ്, ബ്രദേഴ്‌സ് ഡേ, ശ്യാം സിംഹ റോയ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്.

വളരെ മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.
അത്രത്തോളം മികവിലാണ് താരം ഓരോ മേഖലയിലെയും സമീപിക്കുന്നത് എന്ന് ചുരുക്കം. വിദ്യാഭ്യാസ രംഗത്തും താരം മിടുക്കി തന്നെയാണ്. കൊമേഴ്സിൽ ബിരുദം നേടിയതിനു ശേഷമാണ് താരം സിനിമ മേഖലകളിൽ തിളങ്ങുന്നത്.

അഭിനയത്തിനൊപ്പം പിന്നണിഗാന രംഗത്തും താരം തിളങ്ങിനിന്നു. വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാവൻ വൈറസ് എന്നീ സിനിമകളിലാണ് താരത്തിന്റെ ഗാനങ്ങൾ ഉള്ളത്. ഇതിനോടകം തന്നെ താരത്തിന് ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലകളിൽ ഓരോന്നും താരത്തിന് വിജയം നേടാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും പ്രേക്ഷക പ്രീതിയും പിന്തുണയും താര താരം നിലനിർത്തുകയും ചെയ്യുന്നുണ്ട്.

മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം ഇതിനോടകം പങ്കെടുത്തു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറൽ ആകുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ നാലു ഭാഷകളിൽ അഭിനയിച്ചു. എവിടെയാണ് കൂടുതൽ ഫീൽ ചെയ്തത് എന്നും എന്തുകൊണ്ടാണ് ഫീൽ ചെയ്തത് എന്നുമാണ് താരത്തോട് അവതരിക ചോദിച്ചത്.

തമിഴ് നാട്ടിൽ നിന്നാണ് കൂടുതൽ സ്നേഹം ലഭിച്ചിട്ടുള്ളത് എന്നും അവരിൽ നിന്നാണ് അത് ഫീൽ ചെയ്തത് എന്നുമാണ് താരം പറയുന്നത്. കോവിഡ് സമയങ്ങളിൽ എല്ലാം അറിയാത്തവർ പോലും കെയർ ചെയ്യണേ, വീട്ടിലിരിക്കണെ എന്ന് തുടങ്ങി മെസ്സേജ് അയച്ചിരുന്നു എന്നും അവിടെ പോകുമ്പോൾ അവരുടെ മുഖം കണ്ടാൽ തന്നെ അറിയും അവരുടെ മനസ്സിലെ സ്നേഹം എന്നുമാണ് താരം പറയുന്നത്. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply