You are currently viewing ചുംബന രംഗങ്ങളും ശരീരപ്രദര്‍ശനവും ഇപ്പോൾ താല്‍പര്യമില്ലാത്തതിനാല്‍ മാത്രം ഞാന്‍ പല ഓഫറുകളും നിരസിച്ചു.. ഐശ്വര്യ റായ്

ചുംബന രംഗങ്ങളും ശരീരപ്രദര്‍ശനവും ഇപ്പോൾ താല്‍പര്യമില്ലാത്തതിനാല്‍ മാത്രം ഞാന്‍ പല ഓഫറുകളും നിരസിച്ചു.. ഐശ്വര്യ റായ്

ചുംബന രംഗങ്ങളും ശരീരപ്രദര്‍ശനവും താല്‍പര്യമില്ലാത്തതിനാല്‍ മാത്രം ഞാന്‍ പല ഓഫറുകളും നിരസിച്ചിരുന്നു

ഒരു ഇന്ത്യൻ അഭിനേത്രിയും 1994 ലെ ലോകസുന്ദരി മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ. ഹിന്ദി , തമിഴ് സിനിമകളിലെ അഭിനയത്തിന് പ്രാഥമികമായി അറിയപ്പെടുന്ന താരം ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും സ്വാധീനവുമുള്ള സെലിബ്രിറ്റികളിൽ ഒരാളാണ്. താരത്തിന് രണ്ട് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ 2009-ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീയും ഫ്രാൻസ് ഗവൺമെന്റ് ഓർഡ്രെ ഡെസ് ആർട്സ് എറ്റ് ഡെസ് ലെറ്റേഴ്‌സും നൽകി താരത്തെ ആദരിക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ” എന്ന് താരത്തെ പലപ്പോഴും മാധ്യമങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മണിരത്നത്തിന്റെ 1997 -ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഇരുവർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ ഔർ പ്യാർ ഹോ ഗയയിൽ താരത്തിന്റെ ആദ്യ ഹിന്ദി സിനിമയും റിലീസ് ചെയ്തു. താരത്തിന്റെ ആദ്യ വാണിജ്യ വിജയം തമിഴ് റൊമാന്റിക് നാടകമായ ജീൻസ് ആയിരുന്നു.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇറങ്ങിയ പൊന്നിയൻ സെൽവൻ ആണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോൾ താരത്തിന്റെ പഴയ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. ഓൺ സ്ക്രീൻ പ്രകടനങ്ങളെ പോലെ തന്നെ ഓഫ് സ്ക്രീനിലും ഒരു മികച്ച വ്യക്തിയാണ് താരം. തുറന്നുപറയുന്ന പല നിലപാടുകൾ കൊണ്ടും താരത്തിന് ലഭിക്കാറുണ്ട്. ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നതിനോട് താല്പര്യം ഇല്ലാത്ത ഒരു വ്യക്തിയാണ് താരം. അതു കൊണ്ട് വളരെ അപൂർവമായി മാത്രമാണ് താരം അത്തരം രംഗങ്ങളിൽ ഇതുവരെയും അഭിനയിച്ചിട്ടുള്ളൂ.

ധൂം ടൂവിലാണ് താരം ആദ്യമായി ലിപ്ലോക്ക് രംഗത്തിൽ അഭിനയിച്ചിട്ടുള്ളത്. അത് വലിയ വിവാദങ്ങൾക്ക് കാരണമാവുകയും അഭിഷേക് ബച്ചന്റെ എതിർപ്പ് പ്രകടമാവുകയും ചെയ്തിരുന്നു. വലിയ വിവാദമാണ് ആ സമയത്ത് ഉണ്ടായത് ഇതിനെക്കുറിച്ച് താരം ഒരു അഭിമുഖത്തിൽ തുറന്നു പറയുകയും ചെയ്തിരുന്നു. ആ സിനിമ ഹിറ്റായതിനുശേഷം പുറത്തെല്ലാം പോയി അഭിനയിക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നുവെന്നും പക്ഷേ ഞാൻ നിരസിക്കുകയാണ് ചെയ്തത് എന്നുമാണ് താരം ഇക്കാര്യത്തിൽ പറഞ്ഞത്.

ശരീരപ്രദർശനത്തിനോടും ലിപ്ലോക്ക് ഇന്റിമേറ്റ് സീനുകളോടും താല്പര്യം ഇല്ലാത്തതു കൊണ്ട് പല ഓഫറുകളും തനിക്ക് നിരസിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. അത്തരം രംഗങ്ങൾ ഓൺസ്ക്രീനിൽ ചെയ്യാനാണ് ഒട്ടും കൺഫർട്ടബിൾ ആയിരുന്നില്ല എന്നാണ് താരത്തിന്റെ വാക്കുകൾ. അത്തരം രംഗങ്ങളിൽ തന്നെ കാണുന്നതിനോട് ആരാധകർക്ക് തീരെ താല്പര്യമുണ്ടാകില്ല എന്ന സംശയം തനിക്ക് ബോധ്യപ്പെടുകയും ചെയ്തിരുന്നു എന്നും താരം പറയുന്നു. എന്തായാലും ഈ ഒരു അഭിമുഖം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply