You are currently viewing മുതലെടുക്കുന്ന മനുഷ്യതോലിട്ട ചെന്നായകള്‍! അഭിനയവും നൃത്തവും ഉപേക്ഷിക്കുന്നുവെന്ന് അമേയ

മുതലെടുക്കുന്ന മനുഷ്യതോലിട്ട ചെന്നായകള്‍! അഭിനയവും നൃത്തവും ഉപേക്ഷിക്കുന്നുവെന്ന് അമേയ

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് അമേയ നായർ. താരം തമിഴ് ടെലിവിഷൻ വ്യവസായത്തിലും പ്രവർത്തിക്കുന്നുണ്ട്. താരം കേരളത്തിലെ തിരുവനന്തപുരത്ത് ആണ് ജനിച്ചത്. താരത്തിന്റെ ആദ്യ ടെലിവിഷൻ സീരിയൽ എസ്. കുമാരൻ സംവിധാനം ചെയ്ത ദൈവമകൾ ആണ്. ഇത് ഒരു തമിഴ് ഭാഷാ സീരിയലാണ്. നൃത്ത രംഗങ്ങളിലും താരം സജീവമാണ്. വളരെ മികച്ച അഭിപ്രായങ്ങളോടെ ആണ് താരത്തിന്റെ ഓരോ കഴിവുകളും ആരാധകർ സ്വീകരിച്ചത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഡാൻസ് അറ്റംപ്റ്റുകളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിലേക്ക് പങ്കുവെക്കാറുണ്ട്. അവ വളരെ പെട്ടന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ അഭിനയ മേഖലയിൽ നിന്നും നൃത്ത രംഗത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് താൻ എന്നാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.

“പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ വീണ്ടും തലപൊക്കി തുടങ്ങി ഒപ്പം മാനസികമായ ബുദ്ധിമുട്ടുകളും ആയപ്പോള്‍ ഒന്നും മുന്നോട് കൊണ്ട് പോകുവാന്‍ സാധിക്കുന്നില്ല. അതിനാല്‍ ഞാന്‍ അഭിനയം ,നൃത്തം താല്‍കാലികമായി ഇവിടെ ഉപേക്ഷിക്കുന്നു” എന്നും “3വര്‍ഷം മുന്‍പ് ഇത്തരത്തില്‍ ഒരു ക്യാപ്ഷന്‍ എഴുതിയപ്പോള്‍ അന്ന് മനസ്സിന്റെ ആത്മധൈര്യം വേഗത്തില്‍ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു പോലൊരു സാഹചര്യം വീണ്ടും നേരിടേണ്ടി വന്നപ്പോള്‍ ആത്മവിശ്വാസ കുറവ് നേരിടുന്നു” എന്നുമാണ് താരം എഴുതിയിരിക്കുന്നത്.

“എല്ലാം എപ്പോളും നമ്മുടെ കൈക്കുള്ളില്‍ ഭദ്രമായി നില നില്‍ക്കില്ലെന്ന് കാലം പഠിപ്പിച്ച്‌ തരുന്നപോലെ. അല്ലെങ്കിലും ഈ ഭൂമിയില്‍ ഒന്നും ശാശ്വത്യമല്ലലോ,സ്ഥിരത ഇല്ലാത്ത ഇ ലോകത്ത് ആരെയും ,ഒന്നിനെയും അന്ധമായി വിശ്വസിക്കരുത് അവ നമുക്കേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്” എന്നും “വിശ്വാസത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ ഏറെയും മനുഷ്യത്തോലിട്ട ചെന്നായ്ക്കളാണ് യാതൊരു മാനുഷിക പരിഗണനയും അവരില്‍ നിന്നും പ്രതീക്ഷിക്കരുതെ”ന്നും താരം കുറിപ്പിൽ ചെയ്തിട്ടുണ്ട്.

“എത്രത്തോളം പ്രിയപ്പെട്ടവര്‍ ആയാലും എത്ര വലിയ വിശ്വാസങ്ങളെയും തകര്‍ത്തെറിയാന്‍ ബ്ലോക്ക് എന്ന ഒറ്റ വാക്കുകൊണ്ട് ഇന്ന് സാധിക്കുന്നു. ഒരു മനുഷ്യന് നല്‍കിയ വിശ്വസം,പ്രതീക്ഷ എല്ലാം അവിടം കൊണ്ട് തീരുന്നു . ചിലപ്പോളൊക്കെ ജീവിതം ഒരു മെഴുതിരി പോലെയാണ് ഉരുകി ഒലിക്കുമ്ബോളും നമ്മളെ ചുറ്റി നില്‍ക്കുന്നവര്‍ക്ക് അത് പ്രകാശം നല്‍കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും എങ്കിലും എല്ലാം അറിഞ്ഞുകൊണ്ട് വഞ്ചിച്ചവരെ അങ്ങ് മറന്നേക്കണം” എന്ന് തുടങ്ങി താരം കുറിപ്പിൽ ഉൾപ്പെടുത്തിയ പല കാര്യങ്ങളും ജീവിത ഗന്ധിയാണ്.

“ചിലരുടെ വീഴ്ചകള്‍ മറ്റുള്ളവരെ സന്തോഷപ്പെടുത്താറുണ്ട് . അതിനായി അവര്‍ ഒത്തു ചേരും. സംഘടിതമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കും. ഒരാള്‍ക്ക് നേരെ കല്ലെറിയും. കൂട്ടത്തോടെ ആക്രമിക്കും. എനിക്ക് നേരെ വന്ന ഓരോ കല്ലുകളും പെറുക്കി സൂക്ഷിച്ചു കൊണ്ട് അത്തരത്തില്‍ സന്തോഷിക്കാന്‍ കാത്തു നില്‍ക്കുന്നവര്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു” എന്ന് താരം കുറിപ്പിൽ എഴുതിയത് വലിയ സങ്കടത്തോടെ തന്നെയാണ് എന്ന് വായിക്കുന്നവർക്ക് ഓരോരുത്തർക്കും മനസ്സിലാക്കാം

“ഇപ്പോ നിങ്ങള്‍ സന്തോഷിപ്പിന്. ഈ സമയവും കടന്ന് പോകും. എല്ലാ വേദനയിലും കൂടെ നിന്നവര്‍ക്ക് ഹൃദയത്തില്‍ നിന്നും നന്ദി. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒഴിവാക്കി പോയവര്‍കും നന്ദി” എന്ന വാക്കുകളോടെയാണ് താരം തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ജീവിതത്തിൽ കടന്നുപോയ പ്രതിസന്ധികളിലൂടെ തന്നെയാണ് താരം കുറിപ്പും പങ്കുവെച്ചിട്ടുള്ളത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ എഴുത്ത് വൈറൽ ആയിരിക്കുകയാണ്.

Leave a Reply