You are currently viewing പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് മമ്മൂക്കയുടെ മകൾ.. അച്ഛനെപ്പോലെ തന്നെ മകളും.. കാതലിൽ മമ്മൂക്കയുടെ മകളായി അഭിനയിച്ച താരം

പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് മമ്മൂക്കയുടെ മകൾ.. അച്ഛനെപ്പോലെ തന്നെ മകളും.. കാതലിൽ മമ്മൂക്കയുടെ മകളായി അഭിനയിച്ച താരം

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാൻ വേണ്ടി മോഡൽ ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്നവർ ഒരുപാടാണ്. ഫോട്ടോ ഷൂട്ടിലൂടെ മാത്രം സോഷ്യൽ മീഡിയ സെലിബ്രേറ്റികൾ ആയവർ ഉണ്ട്. അതിനൊപ്പം തന്നെ അഭിനയ മേഖലയിൽ ശ്രദ്ധ നേടിയവർ തന്നെ ഇപ്പോൾ ഒരുപാട് ഫോട്ടോകളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ചില ഫോട്ടോഷോട്ടുകൾക്കും വീഡിയോകൾക്കും എല്ലാം വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ സാധിക്കാറുണ്ട് അതിലൂടെ വളരെ പെട്ടെന്ന് സെലിബ്രിറ്റി സ്ഥാനം നേടിയവരും ഉണ്ട്.

എന്നാൽ ഇപ്പോൾ മമ്മൂട്ടി ജ്യോതിക കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കാതൽ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ചുവട് എടുത്തു വെച്ച പുതുമുഖ താരമായ അനഘ ചെയ്ത ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ പിടിച്ചു കുലുക്കുന്നത്. ലവ് ഈസ് ലൗ എന്ന ക്യാപ്ഷനോടുകൂടിയാണ് ഫോട്ടോകൾ പങ്കു വെച്ചിട്ടുള്ളത്.

കാതൽ എന്ന സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയ മറ്റു താരങ്ങളും കയ്യടി നേടുന്നുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് അനഘ രവി. ആദ്യ സിനിമയിൽ തന്നെ സൂപ്പർ സ്റ്റാറിന്റെ മകളായ അഭിനയിക്കാൻ കഴിഞ്ഞതും ആ സിനിമ തന്നെ ഒരു കരിയറിലെ വലിയ വഴിത്തിരിവും വലിയ ഉയർച്ചകളിലേക്കുള്ള നിദാനമാകും വിധത്തിൽ പ്രേക്ഷകർ സ്വീകരിച്ചതും താരത്തിന്റെ ഭാഗ്യമായിരിക്കാം. ന്യൂ നോര്‍മല്‍ എന്ന ഒരു ഹ്രസ്വ ചിത്രത്തില്‍ താരം ഇതിനുമുമ്പ് അഭിനയിച്ചിരുന്നു.

താരത്തിനൊപ്പം ഫോട്ടോഷൂട്ടിൽ ഉള്ളത് ഗ്രീഷ്മ നരേന്ദ്രനാണ്. വരദൻ എന്ന ആക്ഷൻ ഷോർട് ഫിലിമിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടിലും ഇതിനുമുമ്പ് താരം പങ്കെടുത്തിട്ടുണ്ട്. ചടുലമായ നൃത്ത ചുവടുകളിലൂടെയും ഷോട്ട് റീൽ വീഡിയോകളിലൂടെയും താരം ഒരുപാട് ആരാധകരെ ഇൻസ്റ്റാഗ്രാമിൽ മാത്രം നേടിയെടുത്തിട്ടുണ്ട്. മാമാങ്കത്തിന്റെ പോസ്റ്ററുകളിലും താരത്തെ കണ്ടിരുന്നു.

എന്തായാലും ഇപ്പോൾ ഇരുവരും ഒരുമിച്ച് ചെയ്ത ലവ് ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് പ്രണയത്തിനും പ്രേമത്തിനും കണ്ണും മൂക്കും ഇല്ല എന്ന് പ്രചാരം നേടിയ വാക്കിന് അന്വർത്ഥമാക്കുന്ന രൂപത്തിൽ തന്നെയാണ് ഇരുവരുടെയും ലവ് ഫോട്ടോ ഷൂട്ട് കൺസെപ്റ്റ് ചെയ്തു അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ കാട്ടുതീ പോലെ പടരുകയും ചെയ്തിട്ടുണ്ട്.

Leave a Reply