You are currently viewing “പരസ്പരം മനസ്സിലാക്കൽ ഒരു കലയാണ്.. അത് എല്ലാവർക്കും ഉണ്ടാവണമെന്നില്ല..” സ്നേഹ വിവാഹ മോചിതയാകുന്നു എന്ന വാർത്തകൾക്കിടയിൽ പട്ടിക്കൊപ്പം താരത്തിന്റെ പുതിയ പോസ്റ്റ്‌…

“പരസ്പരം മനസ്സിലാക്കൽ ഒരു കലയാണ്.. അത് എല്ലാവർക്കും ഉണ്ടാവണമെന്നില്ല..” സ്നേഹ വിവാഹ മോചിതയാകുന്നു എന്ന വാർത്തകൾക്കിടയിൽ പട്ടിക്കൊപ്പം താരത്തിന്റെ പുതിയ പോസ്റ്റ്‌…

തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സ്നേഹ. നടി, മോഡൽ എന്നീ നിലകളിൽ 2000മുതൽ താരം സജീവമാണ്. 2001-ൽ പ്രിയമൈന നീകു എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ അഭിനയം ആരംഭിക്കുന്നത്. മലയാളം സിനിമകളിലും ഏതാനും കന്നഡ ഭാഷാ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുൻ നിര നായക നടൻമാരുടെ കൂടെ അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു.

2000 ൽ പുറത്തിറങ്ങിയ അനിൽ-ബാബു സംവിധാനം ചെയ്ത ‘ഇങ്ങനെ ഒരു നിലാപക്ഷി’ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ മാത്രം ഒരു പിടി മികച്ച സിനിമകൾ താരത്തിന് ചെയ്യാൻ സാധിച്ചു. രാധാ ഗോപാലം, ശ്രീരാമദാസ് എന്നീ സിനിമകളിൽ തരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമാണ്. നിറഞ്ഞ കൈയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും ഭാഷകൾ ഏതാണെങ്കിലും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

ഇതിനോടകം തന്നെ അഭിനയം മേഖലയിൽ നിന്ന് താരത്തിന് ഒരുപാട് അഭിനന്ദനങ്ങളും അംഗീകാരങ്ങളും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 2002ലെ ഉന്നൈ നിനൈത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് – മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് താരം നേടി. വിരുമ്പുഗിരേൻ , ആനന്ദം , പുന്നഗൈ ദേശം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2001-ൽ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം നേടിയിട്ടുണ്ട്.

ഒരുപാട് പരസ്യ ചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നുണ്ട്. വിവാഹത്തിനു ശേഷം ഭർത്താവ് പ്രസന്നക്കൊപ്പം ഒരുപാട് ഇന്റർനാഷണൽ പരസ്യങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമാണ്. വിവാഹ ശേഷവും കുഞ്ഞുങ്ങൾ പിറന്നശേഷവും സന്തോഷമായി‌ കുടുംബ ജീവിതവും പ്രൊഫഷനും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് താരം.

മലയാളത്തിലും ഇതര ഭാഷകളിലുമായി സിനിമകളിൽ തിളങ്ങി നിൽക്കുന്ന നായകനായ പ്രസന്നയാണ് താരത്തിന്റെ ജീവിത പങ്കാളി. 2012ൽ വിവാഹിതരായ സ്നേഹയ്ക്കും നടൻ പ്രസന്നയ്ക്കും രണ്ട് കുട്ടികളാണുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും കുടുംബ ഫോട്ടോകളും എല്ലാം പങ്കുവെക്കാറുണ്ട് വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകളും വിശേഷങ്ങളും തരംഗം സൃഷ്ടിക്കുന്നതും പതിവാണ്.

താരത്തിന്റെ കിടിലൻ സാരി ലുക്കാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മനോഹരിയായാണ് സാരിയിൽ താരത്തെ കാണാൻ കഴിയുന്നത്. വളർത്തുനായക്കൊപ്പം ഉള്ള ഒരു ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. എന്തായാലും പ്രേക്ഷകർക്കിടയിൽ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും പുതിയ ഫോട്ടോകൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം പുതിയ ഫോട്ടോകൾ സ്വീകാര്യമായിരിക്കുകയാണ്.

Leave a Reply