You are currently viewing വസ്ത്ര ധാരണമാണോ വിനയായത്?… ഉർഫി ജാവേദിനെ അറസ്റ്റ് ചെയ്ത് പോലിസ്

വസ്ത്ര ധാരണമാണോ വിനയായത്?… ഉർഫി ജാവേദിനെ അറസ്റ്റ് ചെയ്ത് പോലിസ്

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്.

ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. എല്ലാ വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് തുടക്കം തന്നെ ലഭിക്കുകയും ചെയ്തു.

താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്.

വ്യത്യസ്തമായ വസ്ത്ര ധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന താരം കൂടിയാണ് ഉർഫി. ഫാഷൻ ഐക്കൺ ആയി പലരും താരത്തെ വിലയിരുത്തുന്നുണ്ട് എങ്കിലും ഒരുപാട് വിമർശനങ്ങളും വസ്ത്ര ധാരണത്തിന്റെ പേരിൽ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ വെള്ളിയാഴ്ച രാവിലെ മുംബൈയിൽ വെച്ച് താരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഗ്ലാമറസ് വസ്ത്ര ധാരണത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് താരം. മോശം വസ്ത്രം ധരിച്ചു എന്നാരോപിച്ച് മുംബൈയിലെ കഫെയില്‍ നിന്ന് താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതായാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. രണ്ട് വനിത പൊലീസുകാരാണ് താരത്തിന്റെ അടുത്തേക്ക് എത്തിയത്. ബാക്ക് ലസ് റെഡ് ടോപ്പും ജീന്‍സുമായിരുന്നു താരത്തിന്റെ വേഷം. അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നത് ഉൾപ്പെടെ വിഡിയോയിൽ ഉണ്ട്.

ഹാലോവീന്‍ പാര്‍ട്ടിക്ക് വേണ്ടി താരം ചെയ്ത ഫാഷന്‍ പരീക്ഷണമാണ് അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞത്. മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപിച്ച് താരത്തിന് വധഭീഷണി ഉയരുകയായിരുന്നു.
അതിന്റെ കൂടെയാണ് ഇപ്പോൾ താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.

Leave a Reply