പുതിയ സിനിമയിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി താരം…. ഫോട്ടോകൾ കാണാം
മികച്ച അഭിനയം കൊണ്ട് സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ലെന. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് താരം ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങി ഒട്ടേറെ മലയാള സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് താരം അഭിനയിച്ചിട്ടുള്ളത്.

മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ താരം മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് താരത്തിന് സിനിമയിൽ വഴിത്തിരിവുണ്ടായത്. അതിലൂടെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി.

പിന്നീട് സ്നേഹ വീട്, സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. വിദ്യാഭ്യാസ മേഖലയിൽ താരത്തിന് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. പ്രജ്യോതി നികേതണിൽ ബിരുദ പഠനം ചെയ്യുന്ന സമയത്ത് ആണ് രണ്ടാം ഭാവം എന്ന സിനിമയിൽ താരം അഭിനയിക്കുന്നത്. രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം മനഃശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയ ശേഷം മുംബൈയിലെ ഒരു ആശുപത്രിയിൽ മനഃശാസ്ത്ര വിഭാഗത്തിൽ ജോലി നോക്കിയിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഏത് തരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെച്ചാലും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഏത് തരത്തിലുള്ള വേഷങ്ങളും വളരെ നന്നായി താരത്തിന് ഇണങ്ങുന്നു എന്നു ആരാധകർ പലപ്പോഴായി കമന്റ് ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം പുതിയതായി അഭിനയിക്കുന്ന സിനിമയാണ് മാക്‌സ്‌വെൽ ജോസ് സംവിധാനം ചെയ്ത മലയാളം ഹാസ്യ നാടകമാണ് ഖാലി പേഴ്‌സ് ഓഫ് ബില്യണേഴ്‌സ്. ധ്യാൻ ശ്രീനിവാസൻ, അർജുൻ അശോകൻ, അജു വർഗീസ്, തൻവി റാം എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിലെ ചില സ്റ്റില്ലുകൾ ആണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ശക്തി ദിനാകരൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ താരം അവതരിപ്പിക്കുന്നത് എന്ന് ക്യാപ്ഷൻ കൊടുക്കുകയും ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിരിക്കുന്നു.
