You are currently viewing ധോണിക്ക് ശേഷം മറ്റ് നാല് പേരുമായും ഞാൻ ബന്ധപ്പെട്ടിട്ടുണ്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെുത്തലുമായി നടി റായ് ലക്ഷ്മി…

ധോണിക്ക് ശേഷം മറ്റ് നാല് പേരുമായും ഞാൻ ബന്ധപ്പെട്ടിട്ടുണ്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെുത്തലുമായി നടി റായ് ലക്ഷ്മി…

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയും ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും ഒട്ടനവധി ആരാധകരെ നേടുകയും ചെയ്ത താരമാണ് ലക്ഷ്മി റായ്. തമിഴ് ഭാഷയിൽ കർക്ക കസദര എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. 2007ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ച് മലയാളത്തിൽ തരാം അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. മികച്ച പ്രേക്ഷക പ്രീതിയോടെയാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്.

അണ്ണൻ തമ്പി, പരുന്ത്, 2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ഇൻ ഗോസ്റ്റ്ഹൗസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി എന്നിവയാണ് താരം മലയാളത്തിൽ ചെയ്ത പ്രധാനപ്പെട്ട സിനിമകൾ. ഒരുപാട് ഭാഷയിൽ ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളികൾക്ക് കാണാൻ കഴിഞ്ഞു. സിനിമാ പ്രേമികൾക്ക് മുഴുവൻ താരം പ്രിയങ്കരിയാണ്.

ഏത് ഭാഷയിൽ ആണെങ്കിലും ഏതുതരം കഥാപാത്രമാണെങ്കിലും വളരെ മനോഹരമായ പക്വമായും അത് കൈകാര്യം ചെയ്യുന്നത് കൊണ്ടാണ്. ഇപ്പോൾ താരം സ്‌പോട്‌ബോയ് എന്ന മാധ്യമത്തിനു നൽകിയ അഭിമുഖമാണ് വൈറൽ ആകുന്നത്. തന്റെ പഴയ പ്രണയ കഥകളും മറ്റുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണി, ശ്രീശാന്ത് എന്നിവരുമായുള്ള സൗഹൃദവും അതുണ്ടാക്കിയ വിവാദവുമാണ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു താരം. ധോണി ടീം ക്യാപ്റ്റനുമായിരുന്നു. ഒരുപാട് സമയം ഈ ബന്ധം നീണ്ടു നിന്നിട്ടില്ല. ശ്രീശാന്ത് മായുള്ള സൗഹൃദം ഇതിനു ഒരു കാരണമായി സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.

ധോണിയുമായുള്ള പ്രണയബന്ധത്തെ കുറിച്ച് ഇപ്പോഴും തന്നോട് ചോദിക്കപ്പെടുന്നു എന്നും അതിനുശേഷം ഞാൻ മറ്റു നാല് പേരെ ഡേറ്റ് ചെയ്തിട്ടുണ്ട് എന്നും അതൊന്നും ആരും ചോദിക്കുന്നില്ല എന്നും എവിടെയും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നാണ് താരം പറയുന്നത്. ധോണിയും ആയുളള പ്രണയ തകർച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി ഞാൻ ഡേറ്റ് ചെയ്തു.എന്നാൽ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല, എല്ലാവർക്കും ധോണിയെക്കുറിച്ചാണ് എഴുതാൻ താൽപര്യം. കാരണം അത് എഴുതിയാൽ സെൻസേഷണൽ വാർത്തയാകും എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ വൈറലാകുകയും ചെയ്തിട്ടുണ്ട്.

Leave a Reply