You are currently viewing മാറ് തുറന്ന് ലോക രാജ്യങ്ങളിൽ സഞ്ചരിച്ച മലയാളി.. മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ എന്നെ കൊണ്ട് മാറ്റാൻ കഴിയില്ല… ഇഷ്ടമില്ലാത്തവർക്ക് അവോയ്ഡ് ചെയ്യാം: അരുണിമ

മാറ് തുറന്ന് ലോക രാജ്യങ്ങളിൽ സഞ്ചരിച്ച മലയാളി.. മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ എന്നെ കൊണ്ട് മാറ്റാൻ കഴിയില്ല… ഇഷ്ടമില്ലാത്തവർക്ക് അവോയ്ഡ് ചെയ്യാം: അരുണിമ

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോരുത്തരും ഓരോ രീതിയിലാണ് സ്പെഷ്യൽ ആകുന്നത്. വ്യത്യസ്തമായ രീതികളിലൂടെ തന്റെ കരിയർ ബിൽഡ് ചെയ്യാനും പോളിഷ് ചെയ്യാനും ആണ് ഓരോരുത്തരും പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനുവേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളെ വളരെ മികച്ച രീതിയിൽ ഉപയോഗിക്കാനും ഇന്ന് പലർക്കും സാധിച്ചു. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെയും ക്രിയേറ്റീവ് ആയ വീഡിയോകളിലൂടെയും ഒരുപാട് പേരാണ് ഇന്ന് വലിയ വരുമാനം മാർഗങ്ങൾ നേടിയത്.

ഒറ്റക്ക് ലോകം ചുറ്റി ഒരുപാട് ആരാധകരെ നേടി നിറഞ്ഞ കൈയ്യടി സ്വീകരിച്ചിരിക്കുകയാണ് ഒരു മലയാളി പെൺകുട്ടിയായ അരുണിമ. ഒറ്റക്ക് സൈക്കിളിൽ ലോകം കണ്ടാണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്റ്റാർ ആയത്.
ഒറ്റയ്ക്ക് ലോകം ചുറ്റുക, പലര്‍ക്കും ആഗ്രഹമുള്ള കാര്യമാണെങ്കിലും എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നായിരിക്കില്ല. എന്നാൽ അത് ഒറ്റക്ക് തന്റെ സൈക്കിളിൽ ലോകം ചുറ്റി കാണിച്ചു കൊടുത്തിരിക്കുകയാണ് അരുണിമ.

അധികമാർക്കും സാധിക്കാത്തതു കൊണ്ട് തന്നെയാണ് അരുണിമയുടെ യാത്രകള്‍ ആരേയും അമ്പരപ്പിക്കുന്നത്. ഇതിനോടകം 12 രാജ്യങ്ങൾ അരുണിമ സന്ദർശിച്ചു. കൂട്ടിന് തന്റെ സൈക്കിളല്ലാതെ മറ്റാരുമുണ്ടാകാറില്ല എന്നത് തന്നെയാണ് യാത്രകളെ സ്പെഷൽ ആക്കിയത്. അതിനിടയിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് നേരിടേണ്ടിവന്നത് താരം പങ്കുവെച്ച ഒരു ഫോട്ടോയിലൂടെയാണ്. മാറ് മറക്കാതെയുള്ള ചിത്രം പങ്കുവച്ചതിനായിരുന്നു അരുണിമയ്ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ പോയപ്പോഴാണ് താരം അത്തരം ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഒരുപാട് വിമർശനങ്ങൾ വന്നു എങ്കിലും അതൊന്നും തന്റെ നേരെ കൊണ്ടിട്ടില്ല എന്ന രൂപത്തിൽ അത് ഒന്നിനെയും വകവക്കാതെയാണ് താരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. എന്റെ ആഗ്രഹങ്ങളുടെ പുറത്താണ് ഞാന്‍ യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ ശ്രദ്ധ കൊടുക്കാറേയില്ല എന്നാണ് അരുണിമയുടെ അഭിപ്രായം.

നല്ല കാര്യങ്ങള്‍ സ്വീകരിക്കും, നല്ലതെന്നു തോന്നുന്ന കമന്റുകള്‍ വായിക്കുമെന്നും താരം പറയുന്നുണ്ട്. പക്ഷേ ഈ ഫോട്ടോ ഇട്ടതിനു ശേഷം മോശം കമന്റുകള്‍ വന്നതുകണ്ട് ഞാന്‍ ഞെട്ടി. കാരണം ഇതിനു മുന്‍പ് അങ്ങനെ വന്നിട്ടില്ലെന്നാണ് അരുണിമ പറയുന്നു. മറ്റുള്ളവരുടെ ചിന്താഗതികളെയോ മനോഭാവത്തെയോ മാറ്റാൻ എനിക്ക് കഴിയില്ല എന്നും അവർക്ക് ഇഷ്ടമുണ്ടെങ്കിൽ ഫോളോ ചെയ്യാം അതല്ലെങ്കിൽ അൺഫോളോ ചെയ്ത് അവോയ്ഡ് ചെയ്യാം എന്നാണ് താരം പറയുന്നത്. വളരെ പെട്ടെന്ന് അഭിമുഖം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply