You are currently viewing വഴിയരികിൽ നിന്നും അപരിചിതൻ പകർത്തിയ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം… ഫോട്ടോകൾ പൊളി….

വഴിയരികിൽ നിന്നും അപരിചിതൻ പകർത്തിയ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം… ഫോട്ടോകൾ പൊളി….

തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടിയിട്ടുണ്ട്. നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്. ആദ്യ പാട്ട് തന്നെ ഹിറ്റായതോടെ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം. ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനവും മല്ലി മല്ലി ഇഡി റാണി റോജു, ജെയിംസ് & ആലീസ് എന്നീ ചിത്രങ്ങൾക്ക് വേണ്ടി താരം പാടിയ ഗാനങ്ങൾ വലിയ ജനപ്രീതി താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. കോയിക്കോട് പാട്ട് മലബാർ മേഖലയിൽ വലിയ തരംഗമുണ്ടാക്കി. കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്.

എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യമുണ്ടായി. അതുകൊണ്ട് തന്നെ ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു. ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഭാവിയിൽ ഒരുപാട് വർക്കുകൾ താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വളരെ പെട്ടെന്ന് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം ആരാധകർ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം കിടിലൻ ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. വഴിയരികിൽ നിന്ന് ഒരു അപരിചിതൻ പകർത്തിയ ഫോട്ടോകളാണ് എന്ന് താരം ക്യാപ്ഷനും നൽകിയിട്ടുണ്ട്.

വഴിയരികിലൂടെ നടന്നു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു ഫോട്ടോഗ്രാഫർ വന്ന് താങ്കളുടെ ഫോട്ടോ എടുത്തോട്ടെ, എനിക്ക് പോസ് നൽകുമോ എന്ന് ചോദിച്ചപ്പോൾ വലിയ സന്തോഷമാണ് തോന്നിയത് എന്നും അങ്ങനെ അപരിചിതനായ ഒരാൾ എടുത്ത ഫോട്ടോകൾ നിങ്ങൾക്ക് വേണ്ടി പങ്കുവെക്കുന്നു എന്നും താരം ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്. വലിയ സന്തോഷത്തോടെയാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത് എന്നും വലിയ സന്തോഷവതിയായി തന്നെ താരം അവ പങ്ക് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നു എന്നതും ക്യാപ്ഷനിൽ നിന്നും ഫോട്ടോകളിൽ നിന്നും മനസ്സിലാക്കാം.

Leave a Reply