You are currently viewing മൂക്കിന് കുറച്ച് കുഴപ്പമുണ്ട്, കഴുത്ത് അങ്ങനെയാണ്, തലമുടി കൊളളില്ല എന്നൊക്കെയാണ് പരാതി ;ഒരു സ്യൂട്ട്കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ് നടിയെ വിലയിരുത്തുന്നത്; കാർത്തിക…

മൂക്കിന് കുറച്ച് കുഴപ്പമുണ്ട്, കഴുത്ത് അങ്ങനെയാണ്, തലമുടി കൊളളില്ല എന്നൊക്കെയാണ് പരാതി ;ഒരു സ്യൂട്ട്കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ് നടിയെ വിലയിരുത്തുന്നത്; കാർത്തിക…

മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള അഭിനേത്രിയാണ് കാർത്തിക മുരളീധരൻ. വെറും രണ്ട് സിനിമകൾ കൊണ്ടാണ് താരം മലയാളി പ്രേക്ഷകരെ കൈയിലെടുത്തത്. 2017, 2018 വർഷങ്ങളിലാണ് താരത്തിന്റെ സിനിമകൾ പുറത്തിറങ്ങിയത്. ഓരോ സിനിമകളിലും വളരെ മികച്ച പ്രകടനങ്ങൾ താരം കാഴ്ചവച്ചത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

2017-ൽ ദുൽഖർ സൽമാനൊപ്പം അഭിനയിച്ച കോമ്രേഡ് ഇൻ അമേരിക്ക എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ അഭിനയിച്ച അമൽ നീരദ് സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം – ഭാഷാ സാഹസിക ചിത്രമാണ് കോമ്രേഡ് ഇൻ അമേരിക്ക ( സിഐഎ). കോമ്രേഡ് ഇൻ അമേരിക്ക എന്ന സിനിമയിലെ സാറ മേരി കുര്യൻ എന്ന കഥാപാത്രത്തിലൂടെയാം താരം ഇന്നും അറിയപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. തനിക്ക് വളരെ ചെറുപ്പത്തിൽ തന്നെ ബോഡി ഷേമിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നും സിനിമ മേഖലയിൽ നിന്നും അത് അനുഭവിച്ചിട്ടുണ്ട് എന്നും താരം വ്യക്തമാക്കി. കുറച്ച് വണ്ണം വച്ചിട്ടുണ്ടല്ലോ അല്ലെങ്കില്‍ എന്താ മെലിഞ്ഞത് എന്നൊക്കെയാവും ആളുകള്‍ ചോദിക്കുന്നത് എന്നാണ് താരം പറഞ്ഞത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ പോലും ശരീരത്തെ കുറിച്ച് കമന്റ് ചെയ്തിട്ടുണ്ട് എന്നും താരം പറയുകയുണ്ടായി.

ഇത്തരം അനുഭവങ്ങൾ സിനിമയിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്നും തെലുഗ്-തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ പലരും പറയും, കുട്ടിയെ കാണാന്‍ നല്ലതാണ്. വണ്ണം കുറച്ചാല്‍ മതിയെന്ന് എന്നും താരം പറഞ്ഞു. അതൊക്കെ വല്ലാതെ വേദനിപ്പിച്ചിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. മൂക്കിന് കുറച്ച് കുഴപ്പമുണ്ട്, കഴുത്ത് അങ്ങനെയാണ്, തലമുടി കൊളളില്ല എന്നെല്ലാം കമന്റ് ചെയ്തിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്.

സിനിമാ മേഖലയില്‍ ആളുകള്‍ നമ്മളെ കാണുന്നത് ഇങ്ങനെയാവാം. ഒരു സ്യൂട്ട്കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ് നടിയെ വിലയിരുത്തുന്നത് എന്നും താരം പറഞ്ഞു. അതാണ് താന്‍ ഭാരം കുറക്കാന്‍ തീരുമാനിക്കുള്ള കാരണം എന്നും ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിജീവിക്കാന്‍ പറ്റില്ല എന്നും താരം പറഞ്ഞു. അതുകൊണ്ട് ആരോഗ്യപരമായി ഭാരം കുറയ്ക്കണമെന്ന് തോന്നി എന്നും ആയുര്‍വേദത്തിലൂടെയാണ് വണ്ണം കുറച്ചത് എന്നും താരം വ്യക്തമാക്കി.

Leave a Reply