You are currently viewing അതിനോട് ഞാന്‍ യോജിക്കുന്നില്ല; ബോളിവുഡ് ബഹിഷ്കരണ പ്രവണതക്കെതിരെ കരീന കപൂര്‍

അതിനോട് ഞാന്‍ യോജിക്കുന്നില്ല; ബോളിവുഡ് ബഹിഷ്കരണ പ്രവണതക്കെതിരെ കരീന കപൂര്‍

അതിനോട് ഞാന്‍ യോജിക്കുന്നില്ല; ബോളിവുഡ് ബഹിഷ്കരണ പ്രവണതക്കെതിരെ കരീന കപൂര്‍

ബോളിവുഡ് സിനിമയിലെ താര റാണിയാണ് കരീനാ കപൂർ. 2000 ൽ അഭിഷേക് ബച്ചൻ നായകനായി പുറത്തിറങ്ങിയ refugee എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയർ അവാർഡ് നേടാൻ താരത്തിന് സാധിച്ചു. തുടക്കം മുതൽ തന്നെ താരത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി താരം മാറുകയും ചെയ്തു.

പിന്നീട് താരം ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായി മാറി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഒരുപാട് ഡോക്യുമെന്ററികളിലും താരം പ്രത്യക്ഷപ്പെട്ടു. പല ബ്രാൻഡുകളുടെ പരസ്യത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്. ഇപ്പോൾ താരം പഠാന്‍ സിനിമയെ ബഹിഷ്കരിക്കണം എന്ന ആവശ്യം ഉന്നയിച്ചതിനെതിരെ സംസാരിച്ചിരിക്കുകയാണ്. അത് സംഭവിക്കുകയാണെങ്കില്‍, ഞങ്ങള്‍ എങ്ങനെ നിങ്ങളെ രസിപ്പിക്കും എന്നും നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് എങ്ങനെ സന്തോഷവും ആസ്വാദനവും ഉണ്ടാകും എന്നുമാണ് താരം ചോദിക്കുന്നത്. അത് എല്ലാവര്‍ക്കും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. സിനിമകള്‍ ഇല്ലെങ്കില്‍ വിനോദത്തിന്‍റെ കാര്യം എന്താകും? എന്നും താരം പറഞ്ഞു.

പഠാനിലെ ‘ബേഷറം റാങ്’ എന്ന ഗാനം പുറത്തു വന്നതിനു പിന്നാലെ ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും ഉണ്ടായി. ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യമുയരുകയും താരങ്ങളുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. നേരത്തെ കരീനയും ആമിര്‍ ഖാനും നായികാനായകന്‍മാരായ ലാല്‍ സിങ് ഛദ്ദ എന്ന ചിത്രത്തിനെതിരെയും ബഹിഷ്കരണ ആഹ്വാനം ഉയര്‍ന്നിരുന്നു. അന്നും താരം തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു.

“അവര്‍ ഈ സിനിമ ബഹിഷ്‌കരിക്കരുത് എന്നതാണ് വസ്തുത എന്നും ഇത് വളരെ മനോഹരമായ ഒരു ചിത്രമാണ് എന്നും താരം അന്ന് പറഞ്ഞിരുന്നു. ആളുകള്‍ എന്നെയും ആമിറിനെയും സ്‌ക്രീനില്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നും ഇത് യഥാര്‍ത്ഥത്തില്‍ നല്ല സിനിമ ബഹിഷ്‌കരിക്കുന്നത് പോലെയാണ് എന്നുമായിരുന്നു അന്ന് താരം പ്രതികരിച്ചത്. എന്തായാലും താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

Leave a Reply