ഒരുപാട് സര്‍പ്രൈസുകള്‍ നിറഞ്ഞ വര്‍ഷം; കുടുംബത്തോടൊപ്പം കാളിദാസ്
മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താര ദമ്പതികളാണ് ജയറാമും പാർവതിയും. ഒരുപാട് മികച്ച സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാള സിനിമയിൽ അഭിനയിച്ചിരുന്ന കാലമത്രയും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഓരോ സിനിമയിലൂടെയും ജയറാം പ്രേക്ഷകർക്ക് സമ്മാനിച്ചത്. മലയാള സിനിമ ലോകത്തു നിന്ന് വിവാഹത്തോട് കൂടി പാർവതി വിട്ടു നിൽക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകർക്കിടയിൽ താരം ഇന്നും സജീവമാണ്.

ജയറാം പാർവതി സ്ക്രീൻ കെമിസ്ട്രി വലിയ തോതിൽ ആരാധകർ ഏറ്റെടുക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വിവാഹ ജീവിതത്തിൽ രണ്ടാളും ഒരുമിച്ചപ്പോൾ പ്രേക്ഷകർ പങ്കുവെച്ചത് സന്തോഷവും ആശീർവാദങ്ങളുമായിരുന്നു. മകൻ കാളിദാസ് സിനിമയിൽ മികച്ച റോളുകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട അഭിനേതാവായി മാറിയിട്ടുണ്ട്.

മകൾ മാളവിക ജയറാം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടാനുള്ള ഒരുക്കത്തിലാണ്. മാളവിക ജയറാം അഭിനയം മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങിയിരിക്കുന്നു എന്ന് ജയറാം തന്നെയാണ് വെളിപ്പെടുത്തിയത്. കാളിദാസിന്റെ പ്രണയിനിയെയും താര കുടുംബം പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴും താര കുടുംബത്തിന്റെ വിശേഷങ്ങൾക്കു ആരാധകർക്ക് ഇടയിൽ വലിയ ആരവമാണ് ഉണ്ടാക്കാൻ കഴിയുന്നത്.

സോഷ്യൽ മീഡിയയിൽ താര കുടുംബം സജീവമാണ്. ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും എല്ലാം സജീവമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ കുടുംബം സമേതമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. പുതുവത്സര ആശംസകൾ കുറിപ്പിൽ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

വിസ്മയങ്ങൾ നിറഞ്ഞ മറ്റൊരു വർഷം അവസാനിക്കുകയാണ്, സാധ്യതകളും പ്രതീക്ഷകളും നിറഞ്ഞ ഒരു പുതിയ ഒരു വർഷത്തിന് വഴിമാറുന്നു എന്നാണ് താരം എഴുതിയിരിക്കുന്നത്. “അടുത്തുള്ളത് എന്താണെന്ന് നിങ്ങൾക്കറിയില്ല. അത് എല്ലാം ആകാം. അല്ലെങ്കിൽ അത് ഒന്നുമാകില്ല. നിങ്ങൾ ഒരു കാൽ മറ്റൊന്നിന്റെ മുന്നിൽ വെച്ചു കൊണ്ടിരിക്കുക, എന്നിട്ട് ഒരു ദിവസം നിങ്ങൾ തിരിഞ്ഞുനോക്കുക, നിങ്ങൾ ഒരു മല കയറിയിട്ടുണ്ടാകും. എന്നും താരം കുറിച്ചിരിക്കുന്നു.