You are currently viewing ഹിന്ദു അനുഭവിച്ച വേദന കണ്ട് കരഞ്ഞു കണ്ണീർമഴയായി.. പുഴ മുതൽ പുഴ വരെ സിനിമയുടെ റിവ്യൂ കരഞ്ഞു പറഞ്ഞു ഹിന്ദു യുവതി.. എല്ലാവരും കാണേണ്ട മനസ്സിലാക്കേണ്ട സത്യം എന്ന് യുവതി

ഹിന്ദു അനുഭവിച്ച വേദന കണ്ട് കരഞ്ഞു കണ്ണീർമഴയായി.. പുഴ മുതൽ പുഴ വരെ സിനിമയുടെ റിവ്യൂ കരഞ്ഞു പറഞ്ഞു ഹിന്ദു യുവതി.. എല്ലാവരും കാണേണ്ട മനസ്സിലാക്കേണ്ട സത്യം എന്ന് യുവതി

നമുക്ക് ഹിന്ദു ആയി ഇവിടെ ജനിച്ചു ജീവിക്കാൻ സാധിക്കുന്നത് എത്രയോ പേരുടെ ജീവത്യാഗം കൊണ്ടാണ്, എല്ലാ ഹിന്ദുക്കളും ഈ സിനിമ കണ്ടു വിജയിപ്പിക്കണം – പുഴ മുതൽ പുഴ വരെ സിനിമയുടെ റിവ്യൂ കരഞ്ഞു പറഞ്ഞു ഹിന്ദു യുവതി

രാമസിംഹന്‍ അബൂബക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമ വലിയ പ്രതികരണങ്ങളൂടെയാണ് തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. വളരെ ഇമോഷണൽ ആയുള്ള റിവ്യൂകളും മറ്റുമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാവുകയാണ. അതുകൊണ്ട് തന്നെയാണ് തീയറ്ററുകളുടെയും പ്രദർശന ശോകളുടെയും എണ്ണം വർദ്ധിപ്പിക്കാനുള്ള തീരുമാനങ്ങൾ എല്ലാം കൈകൊണ്ടിരിക്കുന്നത്.

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ‘വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’യുടെ കഥ പറയുന്ന സിനിമയാണ് ‘1921 പുഴ മുതല്‍ പുഴ വരെ’. 2021 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് വില്ലനായാണ് ചിത്രീകരിച്ചിരിക്കുന്നത്. തലൈവാസല്‍ വിജയ് ആണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ജോയ് മാത്യുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എന്നാൽ പ്രഥ്വിരാജിനെ നായകനാക്കി കുഞ്ഞഹമ്മദ് ഹാജിയെ ഹീറോയായി കാണിക്കുന്ന സിനിമ ചിത്രീകരിക്കാൻ ആഷിക് അബു തീരുമാനിച്ചിരുന്നു. എങ്കിലും ആ തീരുമാനം പിന്നീട് ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. മമധര്‍മ്മ എന്ന സംഘടന രൂപീകരിച്ച് ആളുകളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് 1921 പുഴ മുതല്‍ പുഴ വരെ എന്ന നിര്‍മിച്ചത് എന്നാണ് റിപ്പോർട്ട്‌. എന്തായാലും വലിയ പ്രേക്ഷക പ്രതികരണം തന്നെയാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വാര്യം കുന്നത് കുഞ്ഞഹമ്മദ് ഹാജി യഥാർത്ഥത്തിൽ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ് എന്നും അദ്ദേഹത്തെ ഹിന്ദു വംശ ഹത്യ നടത്തിയ ഒരു ഭീകരനായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു സിനിമ നിർമ്മിച്ചിരിക്കുന്നത് എന്നു പറഞ്ഞ വിമർശനങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. 1921ലെ മലബാർ കലാപം ബിന്ദു വംശഹത്യ ആണ് എന്ന് സ്ഥാപിക്കാനുള്ള ഒരു നീക്കം ആണ് ഇത് എന്ന് വിമർശകർ ഉന്നയിക്കുന്നു.

എന്തായാലും ഇപ്പോൾ സിനിമ കണ്ടിറങ്ങിയ ഒരു യുവതിയുടെ വളരെ ഇമോഷണലായുള്ള ഒരു റിവ്യൂ സോഷ്യൽ മീഡിയകളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. “നമുക്ക് ഇപ്പോൾ ഹിന്ദു ആയിട്ട് ഇവിടെ ജനിച്ചു ജീവിക്കാൻ സാധിക്കുന്നത് എത്രയോ പേരുടെ ജീവത്യാഗം കൊണ്ടാണ്. അവർ അവരുടെ ധർമ്മത്തെ മുറുക്കി പിടിച്ചതു കൊണ്ടാണ്. ഇതെല്ലാം അറിയാമായിരുന്നു, എന്നാൽ ഇത്രത്തോളം എല്ലാം ഉണ്ട് എന്നത് അറിയില്ലായിരുന്നു.

എല്ലാ ഹിന്ദുക്കളും ഇത് കാണണം. ഇത് വിജയിപ്പിക്കണം. ഇല്ലെങ്കിൽ നമുക്കൊന്നും നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാൻ പറ്റും എന്ന് കരുതുന്നില്ല. നമ്മൾ ഹിന്ദുക്കളുടെ മുഴുവൻ ശബ്ദമായി മാറിയ അദ്ദേഹത്തിനോട് ഒരു ജന്മം മുഴുവൻ കടപ്പെട്ടിരിക്കുന്നു. വേറൊന്നും പറയാനില്ല” – ഇതാണ് യുവതിയുടെ റിവ്യൂ. വളരെ പെട്ടെന്നാണ് യുവതിയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായത്.

Leave a Reply