You are currently viewing വൈറ്റ് സ്റ്റൈലിഷ് ഡ്രസ്സിൽ മാലാഖ പോലെ അഴകായി നമ്മുടെ കല്യാണി… ഫോട്ടോകൾ പൊളി

വൈറ്റ് സ്റ്റൈലിഷ് ഡ്രസ്സിൽ മാലാഖ പോലെ അഴകായി നമ്മുടെ കല്യാണി… ഫോട്ടോകൾ പൊളി

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ആണ് കല്യാണി പ്രിയദർശൻ. നടി എന്ന നിലയിൽ താരം സജീവമായി തുടങ്ങിയത് 2017 മുതലാണ്. തുടക്കം ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും മികച്ച ആരാധക അഭിപ്രായങ്ങളും താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്.

മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ആണ് താരം ഇതുവരെയായി അഭിനയിച്ചത്. 2017 ലെ തെലുങ്ക് ചിത്രമായ അഖിൽ അക്കിനേനി നായകനായ ഹലോ എന്ന സിനിമയിലൂടെ താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിളും ഹീറോ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിളും താരം അരങ്ങേറ്റം കുറിച്ചത്.

അഭിനയിച്ച ഭാഷകളിൽ അത്രയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്നും താരത്തെ തെളിയിക്കാനായി. അതുകൊണ്ടു തന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചത്.

തല്ലുമാല എന്ന സിനിമയിലും താരത്തിന്റെ വേഷം അതിഗംഭീരമായി താരം പെർഫോം ചെയ്തിട്ടുണ്ട്. താരം അഭിനയിച്ച ഹൃദയം, ബ്രോ ഡാഡി എന്നീ സിനിമകൾ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു. ചിത്രലഹരി , മാനാട് , മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി വിജയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളും വളരെ പക്വമായും മനോഹരമായും ആണ് താരം കൈകാര്യം ചെയ്യുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള മോഡേൺ ഫോട്ടോകളും നാടൻ വേഷങ്ങളിലും ഉള്ള ഫോട്ടോകളും താരം ഇതിനോടകം തന്നെ പങ്കുവെച്ച് കഴിഞ്ഞു. ക്യൂട്ട് ലുക്കിലും ഹോട്ട് ലുക്കിലും ഉള്ള ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ ആരാധകർ പകർത്തിയ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇടങ്ങളെ സ്വാധീനിച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരത്തിന്റെ ഫോട്ടോകൾ പുറത്തു വന്നിരിക്കുന്നത്. വൈറ്റ് സ്റ്റൈലിഷ് ഗൗണിൽ മാലാഖയെ പോലെ അഴകായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply