You are currently viewing തെലുങ്കരെ കോരിതരിപ്പിച്ച് കിടിലൻ സ്റ്റെപ്പുകളുമായി ഐ-ഫോൺ ഗാനം ട്രെൻഡിങാവുന്നു…

തെലുങ്കരെ കോരിതരിപ്പിച്ച് കിടിലൻ സ്റ്റെപ്പുകളുമായി ഐ-ഫോൺ ഗാനം ട്രെൻഡിങാവുന്നു…

മാക്കോ സ്റ്റാർ ഗോപിചന്ദിന്റെ സമീപകാല ചിത്രമായ രാമബാണം എന്ന സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. പ്രധാനമായും തെലുങ്ക് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് തൊട്ടമ്പുടി ഗോപിചന്ദ്. ആക്ഷൻ ചിത്രങ്ങളിലെ വേഷങ്ങൾക്ക് പേരുകേട്ട അദ്ദേഹം, തോളി വളപ്പ് എന്ന ചിത്രത്തിലൂടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു . ജയം, നിജം, വർഷം തുടങ്ങിയ ചിത്രങ്ങളിൽ പ്രതിനായകനായി അഭിനയിച്ചതിന് ശേഷം 2004 ൽ യജ്ഞം എന്ന ചിത്രത്തിലൂടെ അദ്ദേഹം തന്റെ വഴിത്തിരിവ് നേടി .

ഫാമിലി ആക്ഷൻ എന്റർടെയ്‌നറിൽ നടി ഡിംപിൾ ഹയാതിയാണ് നായിക. പ്രധാനമായും തെലുങ്ക് , തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ഡിംപിൾ ഹയാതി. 19-ആം വയസ്സിൽ ഗൾഫ് എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചാണ് താരം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട്, ദേവി 2 എന്ന ദ്വിഭാഷാ ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് താരം തെലുങ്ക് ചിത്രമായ യുറേക്കയിൽ അഭിനയിച്ചു.

ഗദ്ദലകൊണ്ട ഗണേഷ് എന്ന ചിത്രത്തിലെ വരുൺ തേജിനും അഥർവയ്ക്കുമൊപ്പമുള്ള ഐറ്റം നമ്പർ “ജർരാ ജരാ” എന്ന ഗാനത്തിലായിരുന്നു താരത്തിന്റെ അടുത്ത വേഷം. കരിയറിൽ തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഇരുവരും ഒരുമിച്ചു പുറത്തിറങ്ങാൻ നിൽക്കുന്ന പുതിയ സിനിമയായ രാമബാണം എന്ന സിനിമയുടെ ഓരോ വിശേഷങ്ങളും തുടക്കം ഇതുവരെയും പ്രേക്ഷകർ വലിയ സ്വീകാര്യതയോടെ തന്നെയാണ് ഏറ്റെടുത്തിരുന്നത്.

ചിത്രത്തിലെ ആദ്യ സിംഗിൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ഐഫോൺ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം ഒരു പെപ്പി ഡാൻസ് നമ്പറാണ്. രാം മിരിയാലയുടെയും മോഹന ഭോഗരാജിന്റെയും ഊർജ്ജസ്വലമായ അവതരണം ഗാനത്തെ ചടുലമാക്കി എന്ന് നിസ്സംശയം പറയാം. മാച്ചോ നടൻ വ്യത്യസ്‌ത വേഷ വിധാനങ്ങളിൽ തിളങ്ങി, അതേസമയം നായികയായ ഡിംപിൾ ഹയാതി ഹോട്ട് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ ഗാനം സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരിക്കുകയാണ്.

സംഗീതസംവിധായകൻ മിക്കി ജെ മേയറുടെ ഫാസ്റ്റ് ബീറ്റുകൾ ശ്രദ്ധേയമാണ്. മാസ്സ് ഗാനങ്ങൾ എഴുതുന്നതിൽ വിദഗ്ധനായ കാസർള ശ്യാം ആണ് വരികൾ നൽകിയത്. തെലങ്കാന ഭാഷയിലാണ് അദ്ദേഹം ഗാനം എഴുതിയിരിക്കുന്നത്. ജഗപതി ബാബു, കുശ്ബു സുന്ദർ, തരുൺ രാജ് അറോറ, നാസർ, ശുഭലേഖ സുധാകർ, സച്ചിൻ ഖേദേക്കർ, കാശി വിശ്വനാഥ്, അലി, വെണ്ണേല കിഷോർ, സപ്തഗിരി, സത്യ, ഗെറ്റപ്പ് ശ്രീനു എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.

Leave a Reply