You are currently viewing ആ വീഡിയോ വെറും ഫേക്ക്! സത്യാവസ്ഥ തുറന്നു പറഞ്ഞ് ട്രാൻസ് വുമൺ അർപ്പിത…

ആ വീഡിയോ വെറും ഫേക്ക്! സത്യാവസ്ഥ തുറന്നു പറഞ്ഞ് ട്രാൻസ് വുമൺ അർപ്പിത…

ട്രാൻസ്ജെൻഡർ വാർത്തകൾക്ക് വലിയ പ്രാധാന്യം സോഷ്യൽ മീഡിയ ഇടങ്ങളിൽ ലഭിക്കാറുണ്ട്. അവർ ഓരോ കാര്യങ്ങളെയും എങ്ങനെ നോക്കിക്കാണുന്നു അവരുടെ ഫീലിംഗ് എന്തൊക്കെയാണ് എന്ന് അറിയുന്നത് മുതൽ ചിലരുടെ വർത്തമാനങ്ങൾ വിവാഹ കാര്യത്തിലേക്കും അതിനു ശേഷം ഉള്ള കാര്യങ്ങളിലേക്കും വരെ നീണ്ടു പോകുന്നതും ശ്രദ്ധയിൽ പെടാറുണ്ട്. അത്തരത്തിൽ ഒരുപാട് ട്രാൻസ്ജെൻഡർ വിവാഹങ്ങളും വിവാഹ വാർത്തകളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

ഇത്തരത്തിൽ ശസ്ത്രക്രിയയിലൂടെയും മറ്റും ആണ് പെണ്ണാവുകയും പെണ്ണ് ആണാവുകയും ചെയ്തു ഒരുമിച്ച് ജീവിക്കുന്നവർ ഒരുപാട് ആണ് ഇപ്പോൾ. അവരുടെ ഏതുതരത്തിലുള്ള വർത്തമാനങ്ങളും പോസ്റ്റുകളും ഫോട്ടോകളും എല്ലാം ഏത് നിമിഷം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്താലും വൈറൽ ആകുന്നത് പതിവായി കൊണ്ടിരിക്കുകയാണ്. അഭിമുഖങ്ങളിലെല്ലാം അവരോട് എന്തൊക്കെയാണ് ചോദിക്കാൻ എന്നുപോലും അറിയാത്ത ഒരു അവസ്ഥ അവതാരകർക്കും ഉണ്ടായിട്ടുണ്ട്.

ആണുടലിൽ നിന്നും പെണ്ണായിമാറിയ ആളാണ് അർപ്പിത. ഏറ്റവും കൂടുതൽ ഭംഗിയുള്ള ട്രാൻസ് വുമൺ എന്ന പേരിലും അർപ്പിത അറിയപ്പെടുന്നുണ്ട്. നിരവധി പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചെത്തിയ അർപ്പിത സോഷ്യൽ മീഡിയയിലും സജീവമാണ്. ഇൻസ്റ്റ റീൽസുകളിലൂടെയും മറ്റും ആരാധകരുടെ പ്രീതി നേടിയെടുക്കുന്ന അർപ്പിത, ശിവയുമായി ഇപ്പോൾ മൂന്നു വർഷത്തോളമായി റിലേഷൻഷിപ്പിലാണ്. സാധാരണ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന ജില്ല അല്ലറ ചില്ലറ തട്ടലും മുട്ടലും അല്ലാതെ ഞങ്ങൾ ഹാപ്പിയാണ് എന്നാണ് അർപ്പിതയുടെ വാക്കുകൾ.

ഇപ്പോൾ പാർട്ണർ ശിവയുമായുള്ള ബന്ധത്തെക്കുറിച്ചും ഇടക്കാലത്തു പ്രചരിച്ച വ്യാജ വീഡിയോയെക്കുറിച്ചും, സർജറിയെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് അർപ്പിത. സാധാരണ ശസ്ത്രക്രിയയ്ക്ക് വേണ്ടി വീട്ടുകാരിൽ നിന്ന് പൈസ ലഭിക്കാത്തത് കൊണ്ട് പണത്തിനുവേണ്ടി സെക്സ് വർക്കിന് ഇറങ്ങുക എന്നത് ശരിയായ കാര്യമാണ് അത് യാഥാർത്ഥ്യമാണോ എന്നാണ് അവതാരകൻ ചോദിച്ചത്.

അത് ഉള്ള കാര്യം തന്നെയാണ് എന്നും എന്നാൽ തന്റെ ജീവിതത്തിൽ അതിന്റെ ആവശ്യം വന്നിട്ടില്ല എന്നും തനിക്ക് മെട്രോയിൽ ജോലി ഉണ്ടായിരുന്നു എന്ന് അതിൽ നിന്ന് സൂക്ഷിച്ചുവെച്ച പണംകൊണ്ടാണ് ഞാൻ ശാസ്ത്രക്രിയ ചെയ്തത് എന്നും താരം തുറന്നു പറഞ്ഞു അപ്പോഴാണ് അവതാരകൻ പ്രചരിക്കപ്പെട്ട വീഡിയോയെ കുറിച്ച് ചോദിച്ചത് അതിനു വളരെ കൃത്യമായാണ് താരം മറുപടി നൽകിയത്.

അന്ന് ഇറങ്ങിയ വീഡിയോ ഒരു ഷോർട്ട് ഫിലിമിന്റെ ഭാഗമായി ഷൂട്ട് ചെയ്തതാണ് എന്നും അത് ആരോ മോശമായി പ്രചരിപ്പിച്ചതാണെന്നും അർപ്പിത പറയുന്നു. ആ സമയം ഞാൻ അനുഭവിച്ച വേദന എനിക്കെ അറിയൂ എന്നും അർപ്പിത കൂട്ടിച്ചേർത്തു. അത് എങ്ങനെയാണ് മറ്റൊരാളുടെ കയ്യിൽ എത്തിപ്പെട്ടത് എന്നും എന്തിന് വേണ്ടിയാണ് അവരത് മിസ്യൂസ് ചെയ്തത് എന്നും അറിയുന്നില്ല എങ്കിലും തന്നെ അറിയുന്നവർക്ക് താനാരാണെന്ന് അറിയാം എന്നാണ് താരം പറഞ്ഞത്. പല ഗോസിപ്പുകളും കാര്യം അറിയാതെയാണ് പ്രചരിപ്പിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply