You are currently viewing മലയാളികളുടെ പ്രിയപ്പെട്ട അമ്മയും മകളും… ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ തിളങ്ങി ഗാനാലാപന രംഗത്തെ താര കുടുംബം…

മലയാളികളുടെ പ്രിയപ്പെട്ട അമ്മയും മകളും… ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ തിളങ്ങി ഗാനാലാപന രംഗത്തെ താര കുടുംബം…

ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ തിളങ്ങി ഗാനാലാപന രംഗത്തെ താര കുടുംബം…

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ക്രിസ്മസ് ദിന പ്രത്യേക ഫോട്ടോഷൂട്ടുകളാണ്. ഒരുപാട് പേരാണ് ക്രിസ്മസ് ദിന ഫോട്ടോഷോട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളെ തരംഗമാക്കിയത്. ഇപ്പോൾ ഒരു ഗാനാലാപന മികവുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരെ ഒന്നടങ്കം കയ്യിൽ എടുത്ത ഒരു താര കുടുംബത്തിൽ നിന്നുള്ള ക്രിസ്മസിന് ഫോട്ടോഷോട്ടുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പങ്കുവെച്ചിരിക്കുന്നത് ശ്വേതാ മോഹൻ ആണ്.

അമ്മയും മകളും ഗാനാലാപന രംഗത്ത് ഇപ്പോഴും വലിയ മുന്നേറ്റങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ വെച്ചു കൊണ്ടിരിക്കുന്നത്. മലയാളം , തമിഴ് , തെലുങ്ക് സിനിമകളിൽ പാടിയതിന് പ്രശസ്തയായ ഒരു ഇന്ത്യൻ പിന്നണി ഗായികയാണ് സുജാത മോഹൻ. കന്നഡ , ബഡഗ , ഹിന്ദി , മറാത്തി എന്നീ ഭാഷകളിലും താരം പാടിയിട്ടുണ്ട്. 48 വർഷത്തെ കരിയറിൽ, ഇന്നുവരെ 7,000 ഗാനങ്ങൾ താരം റെക്കോർഡ് ചെയ്തിട്ടുണ്ട്.

കെ ജെ യേശുദാസിനൊപ്പം ലോകമെമ്പാടുമുള്ള സ്റ്റേജ് ഷോകളിൽ പതിവായി പാടിയിരുന്ന ബേബി സുജാത എന്ന സ്കൂൾ വിദ്യാർത്ഥിനിയായി എഴുപതുകളിൽ തന്നെ താരം പ്രശസ്തി നേടിയിട്ടുണ്ട്. താരം ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കണ്ണെഴുതി പൊട്ടുതൊട്ട് എന്ന തന്റെ ആദ്യ ഗാനം റെക്കോർഡു ചെയ്‌തു. മകൾ ശ്വേത മോഹനും ഒരു ഇന്ത്യൻ പിന്നണി ഗായികയാണ്.

മികച്ച പിന്നണി ഗായികയ്ക്കുള്ള നാല് ഫിലിം ഫെയർ അവാർഡുകൾ സൗത്ത് , ഒരു കേരള സ്റ്റേറ്റ് ഫിലിം അവാർഡ് , ഒരു തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവ താരത്തിന് ലഭിച്ചിട്ടുണ്ട് . മലയാളം , തമിഴ് , തെലുങ്ക് , കന്നഡ എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലായി 700 ലധികം ഗാനങ്ങളും ആൽബങ്ങളും താരം റെക്കോർഡ് ചെയ്തിട്ടുണ്ട് , ഹിന്ദി സിനിമകൾക്കായി ഗാനങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര പിന്നണി ഗായികയാണ് താരം.

ഇപ്പോൾ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ ഫാമിലി ഫോട്ടോയാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സാധാരണയായി ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്ന റെഡ് ആൻഡ് വൈറ്റ് കോംബോയിൽ ആണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പീകോക്ക് കളറിലുള്ള ഡ്രസ്സിലാണ് അച്ഛനും അമ്മയും മകളും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പിന്തുണയോടെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply