You are currently viewing ഗ്ലാമറസാകുന്നത് ജോലിയുടെ ഭാഗം; എന്തിനും തയ്യാറായി നിൽക്കുന്നവരാണ് അബദ്ധങ്ങളിൽ ചെന്ന് ചാടുന്നത്’: ഇനിയ…

ഗ്ലാമറസാകുന്നത് ജോലിയുടെ ഭാഗം; എന്തിനും തയ്യാറായി നിൽക്കുന്നവരാണ് അബദ്ധങ്ങളിൽ ചെന്ന് ചാടുന്നത്’: ഇനിയ…

മലയാളം തമിഴ് സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് ഇനിയ. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗങ്ങളിലും താരം സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ടെലിവിഷൻ സീരിയലുകളിലും സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. ബാല താരമായാണ് അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. അതിനു ശേഷം നായികയായും സഹ നായികയായും താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിന് താരത്തിന് ആരാധകരിൽ നിന്നും പ്രത്യേകം പ്രശംസ ലഭിക്കാറുണ്ട്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായിക നടന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരമുണ്ടായിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്യുന്നത്.

സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്തു ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. ഇപ്പോൾ താരം ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും അത്തരത്തിലുള്ള വേഷങ്ങൾ ധരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും വലിയ മൂല്യം നൽകുകയും ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ വൈറലായത്.

ഗ്ലാമറസ് കഥാപാത്രങ്ങൾ ഏത് ലെവൽ വരെ പോകണം എന്നത് നമ്മൾ തീരുമാനിക്കുന്നത് അനുസരിച്ചാണ് എന്നും അതിൽ നമ്മുടെ കോൺഫിഡൻസ് ആണ് പ്രധാനം അല്ലാതെ അക്കാര്യത്തിൽ ആരും നിർബന്ധിക്കില്ലെന്ന് താരം പറയുന്നുണ്ട്. കംഫർട്ട് ആണെങ്കിൽ ചെയ്യുക എന്ന അഭിപ്രായക്കാരിയാണ് ഞാൻ എന്നും താരം പറഞ്ഞു. ഗ്ലാമറും വൾഗറും രണ്ടും വേറെ വേറെയാണ് എന്നും താരം പറയുന്നുണ്ട്. ആദ്യമൊക്കെ തമിഴ് ഇൻഡസ്ട്രയിൽ ഫെയിമാകണമെങ്കിൽ അൽപമൊക്കെ വയർ കാണിക്കണം, ഗ്ലാമർ ആയാൽ മാത്രമേ ടോപ്പ് ലെവലിലേക്ക് എത്താൻ കഴിയൂ എന്നൊക്കെയാണ് ചിന്തിച്ചിരുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

എന്നാൽ അതൊക്കെ ജോലിയുടെ ഭാഗമാണെന്ന് കുറെ കഴിഞ്ഞ് മനസിലായി എന്നും അതിനെ മോശമായി നമ്മൾ കാണുമ്പോൾ ആണ്‌ പ്രശ്‌നം എന്നും താരം അഭിപ്രായപ്പെട്ടു. ഒരു കഥയ്ക്ക് വേണ്ടിയോ അല്ലെങ്കിൽ ഒരു ഗാന രംഗത്തിന് വേണ്ടിയോ ഗ്ലാമറസ് ആയി ചെയ്യുന്നതിൽ തെറ്റില്ലെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും താരം അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് അതുപോലെ വളരെ ചെറുപ്പത്തിൽ തന്നെ മോഡലിംഗ് ആരംഭിച്ചത് കൊണ്ട് ഏത് തരത്തിലുള്ള വേഷങ്ങൾ ധരിക്കാനും തനിക്ക് പ്രയാസം തോന്നുന്നില്ല എന്നും താരം പറഞ്ഞു.

Leave a Reply