You are currently viewing സ്ത്രീയും പുരുഷനും ഒരുമിച്ചു പോകേണ്ട കാലമാണിത്. മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ് : വിൻസി അലോഷ്യസ്.

സ്ത്രീയും പുരുഷനും ഒരുമിച്ചു പോകേണ്ട കാലമാണിത്. മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ് : വിൻസി അലോഷ്യസ്.

സ്ത്രീയും പുരുഷനും ഒരുമിച്ചു പോകേണ്ട കാലമാണിത്. മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ് : വിൻസി അലോഷ്യസ്.

നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് വിൻസി അലോഷ്യസ്. താരം ഈ അടുത്തായി ചെയ്തു വെച്ച കഥാപാത്രങ്ങൾ ഒക്കെ അത്രയ്ക്കും മികച്ചതാണെന്ന് വേണം പറയാൻ. തന്നിൽ സംവിധായകൻ വിശ്വാസം അർപ്പിച്ച് ഏൽപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളും അതിന്റെ പൂർണ്ണതയോടെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് സിനിമ ലോകത്തേക്ക് കടന്നുവന്ന വിൻസി അലോഷ്യസ് ഇപ്പോൾ സ്ത്രീ കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമകളിൽ വരെ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കുകയാണ്. സോളമന്റെ തേനീച്ചകൾ, രേഖ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് അഭിമുഖങ്ങളിലും താരം തന്റെ അഭിപ്രായങ്ങളും നിലപാടുകളും വളരെ വ്യക്തമായി തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു അഭിമുഖവും അതിൽ താരം പറഞ്ഞ ചില പ്രത്യേകമായ കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിരിക്കുന്നത്.

മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യം ഉണ്ടോ അഥവാ ഇപ്പോഴും മേൽ ഡൊമിനേഷൻ സൊസൈറ്റി തന്നെയാണോ നിലനിൽക്കുന്നത് എന്ന് ചോദ്യത്തിനുള്ള മറുപടിയായിരുന്നു വളരെ വ്യക്തവും കൃത്യമായി നൽകിയത്. “മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. സ്ത്രീ കേന്ദ്ര കഥാപാത്രമായി ഇപ്പോൾ സിനിമകൾ വരുന്നുണ്ട്. അത് ബോക്സ് ഓഫീസിൽ വലിയ രീതിയിൽ വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്. പഴയ കാലഘട്ടത്തിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ വന്നു തുടങ്ങി എന്ന് വേണം പറയാൻ.

സ്ത്രീകൾ പുരുഷന്മാരെക്കാൾ മുകളിലാണ് എന്ന് പറയുന്നില്ല. പക്ഷേ സ്ത്രീയും പുരുഷനും ഒരുപോലെയാണ്. പുരുഷന് നൽകുന്ന അതേ സ്ഥാനവും മാനവും സ്ത്രീകൾക്കും നൽകപ്പെടണം. ഇപ്പോൾ ജയ ജയ ജയ ജയ ഹേ പോലോത്ത സിനിമകളുടെ വിജയമൊക്കെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. എന്നിരുന്നാലും എന്റെ വ്യക്തിപരമായ അഭിപ്രായം ഇപ്പോഴും മേൽ ടൊമിനേഷൻ തന്നെയാണ് ഇവിടെ നിലനിൽക്കുന്നത്”
എന്ന് താരം കൂട്ടിച്ചേർത്തു.

2019 ൽ സുരാജ് വെഞ്ഞാറമൂട് സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന ദേശത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ വികൃതി എന്ന സിനിമയിൽ സീണത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. നിവിൻ പോളി നായകനായി പുറത്തിറങ്ങിയ കനകം കാമിനി കലഹം എന്ന സിനിമയിലൂടെ താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ഭീമന്റെ വഴി സോളമന്റെ തേനീച്ചകൾ എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ അടുത്ത് പുറത്തിറങ്ങിയ രേഖ എന്ന സിനിമയിലെ താരത്തിന്റെ അഭിനയമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. താരം ആദ്യമായി ജനശ്രദ്ധ പിടിച്ചുപറ്റിയത് നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു.

Leave a Reply