You are currently viewing ഭാവനയെപ്പോലെ ഒരു തിരിച്ചു വരവുണ്ടാകുമോ? ഭാമയുടെ മറുപടി ഇങ്ങനെ…

ഭാവനയെപ്പോലെ ഒരു തിരിച്ചു വരവുണ്ടാകുമോ? ഭാമയുടെ മറുപടി ഇങ്ങനെ…

ഭാവനയെപ്പോലെ ഒരു തിരിച്ചു വരവുണ്ടാകുമോ? ഭാമയുടെ മറുപടി ഇങ്ങനെ…

മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഭാമ. 2007 ആണ് താരം അഭിനയം മേഖലയിൽ തന്റെ കരിയർ ആരംഭിച്ചത്. മലയാളത്തിലും ഇതര ഭാഷകളിലും താരം സജീവമായി 2018 വരെ അഭിനയിച്ചിരുന്നു. 2007-ൽ നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് താരം അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത്. എങ്കിലും വളരെ പെട്ടെന്ന് തന്നെ ഇതര ഭാഷകളിലേക്ക് താരത്തിന്റെ അഭിനയ വൈഭവം വ്യാപിക്കുകയും ആരാധകർ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം ഓരോ സിനിമയിൽ പ്രകടിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ തമിഴിൽ താരം അരങ്ങേറുകയും ചെയ്തു. 2008ലാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. എല്ലാം അവൻ സെയൽ എന്ന സിനിമയിലെ ചിന്താമണി എന്ന കഥാപാത്രത്തെയാണ് താരത്തിന് ആദ്യമായി തമിഴകത്ത് കൈയ്യടി നേടി കൊടുത്തത്.

ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സൈക്കിളിൽ വിനീത് ശ്രീനിവാസനൊപ്പം താരം ചെയ്ത നായിക വേശം മനോഹരമായിരുന്നു. മികച്ച പ്രേക്ഷക പ്രീതി ആണ് മൂന്ന് സിനിമകളിലും താരത്തിനു ലഭിച്ചത്. 2018 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിക്കുന്നത്. ഇതിനോടകം താരം 42-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണീരിനും മധുരം, ഖിലാഫത്ത് എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ആണ് താരം അവസാനമായി അവതരിപ്പിക്കുന്നത്.

ഇതിനിടയിൽ പിന്നണി ഗായികയായും താരം പ്രവർത്തിച്ചിട്ടുണ്ട്. താരം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെയും ഡയലോഗുകളും ആരാധകർ ഏറ്റെടുത്തതു പോലെ തന്നെ താരം പാടിയ പാട്ടുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നും ഇപ്പോൾ താരം വിട്ടു നിൽക്കുകയാണ്. മീഡിയ ഇടങ്ങളിൽ താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്

ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് വൈറൽ ആകുന്നത്. അനു സിത്താര, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സന്തോഷം എന്ന സിനിമ കാണാന്‍ തിയേറ്ററിലെത്തിയപ്പോഴാണ് താരത്തെ മാധ്യമങ്ങൾ വളയുന്നത്. ഭാമ സിനിമയിലേക്ക് തിരിച്ചു വരുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. നല്ല സബ്ജക്‌ട് വരുമ്ബോള്‍ നോക്കാമെന്നാണ് താരം പറയുന്നത്.

കുറച്ച്‌ പ്രോഗ്രാംസ് ഒക്കെ ചെയ്ത് ആക്ടീവ് ആകുന്നതെയുള്ളൂവെന്നും താരം പറയുന്നുണ്ട്. ഭാവനയെപ്പോലൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് അറിയില്ല, നോക്കാം എന്നാണ് താരം മറുപടി പറഞ്ഞത്. സോഷ്യല്‍ മീഡിയയിൽ വീണ്ടും സജീവമായ താരം ടിവി ചാനല്‍ ഷോകളിലും മറ്റും ഇപ്പോൾ പങ്കെടുക്കുന്നുണ്ട്. എന്തായാലും അഭിനയിച്ച സിനിമകളിൽ എല്ലാം വളരെ മികച്ച അഭിപ്രായങ്ങളോടെ തന്നെ പ്രേക്ഷക പ്രശംസ നേടിയത് താരത്തിന്റെ ഗംഭീര തിരിച്ചു വരവിനെ ആരാധകർ കാത്തിരിക്കുകയാണ്.

Leave a Reply