You are currently viewing ബോഡിഷെയ്മിങ്ങിന്റെ ഭയാനകമായ വേര്‍ഷനാണ് ഞാന്‍ അനുഭവിക്കുന്നതെന്ന് ഹണി റോസ്..

ബോഡിഷെയ്മിങ്ങിന്റെ ഭയാനകമായ വേര്‍ഷനാണ് ഞാന്‍ അനുഭവിക്കുന്നതെന്ന് ഹണി റോസ്..

ബോഡിഷെയ്മിങ്ങിന്റെ ഭയാനകമായ വേര്‍ഷനാണ് ഞാന്‍ അനുഭവിക്കുന്നതെന്ന് ഹണി റോസ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

നിറഞ്ഞ കയ്യടികളോടെയാണ് താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. ഏത് കഥാപാത്രമാണെങ്കിലും അതിനോട് വളരെ അടുത്ത് ഇണങ്ങി അഭിനയിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്ന് പലരും പറയാറുണ്ട്. താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും വളരെ മനോഹരമായി താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഏത് ഭാഷയിൽ ആണെങ്കിലും ഏത് വേഷത്തിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഇതുവരെ അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്.

താരത്തിന്റെ സിനിമകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്ന ഒരു അവസ്ഥ വരെ ഉണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിലും മറ്റും താരം പങ്കു വെക്കാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങൾ ആരാധകർ പങ്കുവെക്കാറുണ്ട്. മികച്ച കമന്റുകളെ പോലെ തന്നെ അശ്ലീല കമന്റുകളും മോശപ്പെട്ട കമന്റുകളും പ്രതികരണങ്ങളും തനിക്ക് ലഭിക്കാറുണ്ട് എന്ന് ഇപ്പോൾ താരം ഒരു അഭിമുഖത്തിന്റെ ഇടയിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. ബോഡി ഷേമിങ്ങിന്റെ ഭയാനകമായ ഒരു വേർഷൻ ആണ് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്നും താരം പറയുകയുണ്ടായി.

ആദ്യം അത്തരത്തിലുള്ള കമന്റുകൾ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നിയിരുന്നു എന്ന് പറഞ്ഞതിനു ശേഷം ഒരു പരിധി കഴിഞ്ഞാൽ ഇതിനെതിരെ എങ്ങനെ പ്രതികരിക്കാനാണ് എന്ന് ഒരു ചോദ്യമാണ് പിന്നീട് താരം ഉന്നയിച്ചത്. സോഷ്യല്‍ മീഡിയയില്‍ വന്ന് ഇത്തരം കമന്‍റുകളിടുന്ന ആളുകള്‍ വളരെ ചെറിയ ശതമാനം മാത്രമാണുളളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എങ്കിലും ഇത്തരം ചിന്തകളെല്ലാം അവസാനിച്ചിരുന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്ന ആളാണു ഞാന്‍ എന്നും താരം പറയുകയുണ്ടായി. തന്നെക്കുറിച്ച് വരുന്ന മോശപ്പെട്ട വാർത്തകളിൽ പ്രമുഖരുടെ പേര് പറയപ്പെടുന്നതിലും വലിയ വിഷമം ഉണ്ട് എന്ന് താരം പറഞ്ഞു.

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. മലയാളത്തിലെ പോലെ തന്നെ ഇതര ഭാഷകളിലും താരത്തിന് വളരെ പെട്ടന്ന് ആരാധകരെ നേടാൻ കഴിഞ്ഞു. ഇപ്പോൾ താരം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ്. ഇതുവരെയുള്ള ഓരോ കഥാപാത്രങ്ങളും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചിട്ടുള്ളത്.

Leave a Reply