You are currently viewing ടൈഗര്‍ ത്രീയില്‍  കത്രീനയുടെ ടവൽ ഫൈറ്റ്… ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ഫോട്ടോകൾ വൈറലാകുന്നു

ടൈഗര്‍ ത്രീയില്‍ കത്രീനയുടെ ടവൽ ഫൈറ്റ്… ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ഫോട്ടോകൾ വൈറലാകുന്നു

ഹിന്ദി ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് നടിയാണ് കത്രീന കൈഫ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തിന് അഭിനയിക്കാൻ സാധിച്ചു. അതു പോലെ തന്നെ സൂപ്പർ സ്റ്റാറുകളുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും അവരുടെ കൂടെ എല്ലാം അഭിനയമികവു കൊണ്ട് പിടിച്ചു നിൽക്കാനും താരത്തിന് കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ താരം ശ്രദ്ധിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ താരത്തിന് മൂന്ന് ഫിലിംഫെയർ നോമിനേഷനുകൾക്ക് പുറമേ നാല് സ്‌ക്രീൻ അവാർഡുകളും നാല് സീ സിനി അവാർഡുകളും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ഓരോ കഥാപാത്രങ്ങൾക്കും ലഭിച്ചു കൊണ്ടിരുന്നത്. എന്നതും എടുത്തു പറയേണ്ട തന്നെയാണ്.

താരത്തിന്റെ അഭിനയത്തിനുള്ള സ്വീകരണം വ്യത്യസ്തമാണെങ്കിലും വിജയകരമായ വിവിധ ഐറ്റം നമ്പറുകളിലും താരത്തിന്റെ നൃത്തത്തിലെ കഴിവ് കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം സല്‍മാന്‍ ഖാനൊപ്പമുള്ള ടൈഗര്‍ ത്രീയാണ് പുറത്തു വരാനുള്ളത്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സില്‍ വരുന്ന ചിത്രമാണിത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷമാണ് താരം വമ്പനൊരു പ്രൊജക്ടില്‍ നായികയായി എത്തുന്നത് എന്നത് ആരാധകർക്കിടയിൽ ഈ ചിത്രത്തെ കാത്തിരിക്കുന്നതിനുള്ള ആഴം വർദ്ധിപ്പിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ഇതിന് മുമ്പ് അക്ഷയ് കുമാറിനൊപ്പം സൂര്യവംശിയിലായിരുന്നു താരം സൂപ്പര്‍ താരത്തിനൊപ്പം പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ താരത്തിന്റെ ഷൂട്ടിംഗ് സൈറ്റിൽ നിന്നുള്ള ചില്ലുകൾ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.

അൾട്രാ ഗ്ലാമറസായാണ് താരത്തെ ഫോട്ടോയിൽ കാണാൻ കഴിയുന്നത് എന്നത് ഫോട്ടോകളെ വൈറലാക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം ഷൂട്ടിംഗ് സെറ്റിലെ ഫോട്ടോകൾ വൈറലാവുകയും അതിലൂടെ തന്നെ ഒരുപാട് പേരുടെ ചിത്രത്തെ കാത്തിരിക്കുന്ന ഒരു മനോഭാവം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply