You are currently viewing മതത്തിന്‍റെ പേരില്‍ സിനിമാരംഗത്ത് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് ഹുമ ഖുറേഷി

മതത്തിന്‍റെ പേരില്‍ സിനിമാരംഗത്ത് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് ഹുമ ഖുറേഷി

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലും നിർമ്മാതാവുമാണ് ഹുമ ഖുറേഷി. പ്രധാനമായും താരം ഹിന്ദി ഭാഷാ സിനിമകളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. മൂന്ന് ഫിലിംഫെയർ അവാർഡ് നോമിനേഷനുകളും താരത്തിന് ലഭിച്ചിട്ടുണ്ട് . നാടക നടിയായും മോഡലായും ജോലി ചെയ്തിരുന്ന സമയത്ത് താരം ഡൽഹി സർവകലാശാലയിൽ നിന്ന് ബഹുമതികളോടെ ചരിത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.

നിരവധി തിയേറ്റർ പ്രൊഡക്ഷനുകളിൽ ജോലി ചെയ്ത ശേഷം താരം മുംബൈയിലേക്ക് താമസം മാറുകയും ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ ഹിന്ദുസ്ഥാൻ യൂണിലിവറുമായി രണ്ട് വർഷത്തെ കരാർ ഒപ്പിടുകയും ചെയ്തു. ഒരു സാംസങ് മൊബൈലിന്റെ ചിത്രീകരണത്തിനിടെ പരസ്യ ചിത്രത്തിൽ അനുരാഗ് കശ്യപ് താരത്തിന്റെ അഭിനയ കഴിവ് ശ്രദ്ധിക്കുകയും തന്റെ കമ്പനിയുമായി മൂന്ന് സിനിമകളുടെ കരാറിൽ ഒപ്പിടുകയും ചെയ്തു.

2012 ലെ രണ്ട് ഭാഗങ്ങളുള്ള ക്രൈം ഡ്രാമയായ ഗാങ്‌സ് ഓഫ് വാസിപൂർ എന്ന ചിത്രത്തിലെ ഒരു സഹ കഥാപാത്രത്തിലൂടെയാണ് താരം തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത് . ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനും മികച്ച സഹനടിക്കുമുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി നോമിനേഷനുകൾ താരത്തിന് ലഭിച്ചു . അതേ വർഷം, ലവ് ഷുവ് തേ ചിക്കൻ ഖുറാന എന്ന പ്രണയ ചിത്രത്തിലെ പ്രധാന സ്ത്രീ വേഷം ആണ് താരം ചെയ്തത്.

ആന്തോളജിക്കൽ ഷോർട്ട്‌സ്‌ , ബ്ലാക്ക് കോമഡി ദെദ് ഇഷ്‌കിയ എന്നിവയിലെ നായികയായും പ്രതികാര നാടകമായ ബദ്‌ലാപൂർ മറാത്തി റോഡ് നാടകമായ ഹൈവേയിലും സഹകഥാപാത്രങ്ങളായും താരം അവതരിപ്പിച്ചു. ജോളി LLB 2, Dobaara: See Your Evil തുടങ്ങിയ സിനിമകളിൽ താരത്തിന്റെ വേഷങ്ങൾ ഉണ്ട് . 2019 ലെ ഡിസ്റ്റോപ്പിയൻ നാടകമായ ലീലയിലൂടെ താരം വെബ് സീരീസിൽ അരങ്ങേറ്റം കുറിച്ചു.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും വളരെ പെട്ടെന്ന് തന്നെ ഒട്ടനവധി ആരാധകരെ നേടിക്കൊണ്ടു മുന്നോട്ടു പോവുകയാണ് താരം. അതു കൊണ്ടു തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

ഞാനൊരു ഇസ്ലാം മതവിശ്വാസി ആണെന്നത് കാരണത്താൽ സിനിമ മേഖലയിൽ നിന്ന് തനിക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളും വിവേചന ഉണ്ടായിട്ടില്ല എന്നും നേരിടേണ്ടി വന്നിട്ടില്ല എന്നുമാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഒരു മുസ്‌ലിം ആയ താന്‍ വ്യത്യസ്തയാണെന്ന് തോന്നിയിട്ടില്ലെന്നും താരം പറയുന്നുണ്ട്.

50 വര്‍ഷമായി ഡല്‍ഹിയിലെ കൈലാഷ് കോളനിയില്‍ എന്റെ അച്ഛന്‍ റെസ്‌റ്റോറന്റ് നടത്തുന്നുണ്ട്. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. പലരും മത വിശ്വാസത്തിന്റെ പേരിൽ സിനിമ മേഖലയിൽ നിന്ന് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്. അതിനിടയിൽ അതിനു വ്യത്യസ്തമായ താരത്തിന്റെ ഈ അഭിപ്രായം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിരിക്കുകയാണ്.

Leave a Reply