You are currently viewing ‘ഗ്ലാമറസായി നായികമാർ!! ഇന്റിമേറ്റ് സീനുകളുമായി പ്രഭുദേവയുടെ ബഗീര ട്രെയിലർ..’ – വീഡിയോ കാണാം

‘ഗ്ലാമറസായി നായികമാർ!! ഇന്റിമേറ്റ് സീനുകളുമായി പ്രഭുദേവയുടെ ബഗീര ട്രെയിലർ..’ – വീഡിയോ കാണാം

‘ഗ്ലാമറസായി നായികമാർ!! ഇന്റിമേറ്റ് സീനുകളുമായി പ്രഭുദേവയുടെ ബഗീര ട്രെയിലർ..’ – വീഡിയോ കാണാം

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നൃത്ത സംവിധായകനും, ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും നടനുമാണ് പ്രഭുദേവ. അദ്ദേഹം പ്രധാനമായും തമിഴ് , ഹിന്ദി , തെലുങ്ക് , കന്നഡ ഭാഷാ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 32 വർഷത്തെ കരിയറിൽ, അദ്ദേഹം നൃത്ത ശൈലികൾ അവതരിപ്പിക്കുകയും രൂപകൽപന ചെയ്യുകയും ചെയ്തു, കൂടാതെ മികച്ച നൃത്ത സംവിധാനത്തിനുള്ള രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടി.

2019 ൽ, നൃത്തത്തിന് നൽകിയ സംഭാവനകൾക്ക് പത്മശ്രീ നൽകി ആദരിച്ചു. 1990 കളിലും 2000 കളുടെ തുടക്കത്തിലും നിരവധി അഭിനയ വേഷങ്ങളിൽ തുടങ്ങി താരം ഇന്ത്യൻ കാതലൻ, ലവ് ബേർഡ്സ്, മിൻസാര കനവ്, വിഐപി എന്നിവയുൾപ്പെടെ വാണിജ്യ പരമായി വിജയിച്ച നിരവധി സിനിമകളിൽ താരം അഭിനയിച്ചു. കാതല കാതല, വനത്തൈ പോള, പെണ്ണിന് മണത്തായി തൊട്ട്, അല്ലി താണ്ട വാനം, എങ്കൽ അന്ന, പോക്കിരി, ശങ്കർ ദാദാ സിന്ദാബാദ്, വാണ്ടഡ്, റൗഡി റാത്തോഡ്, ആർ… രാജ്കുമാർ എന്നിവ താരത്തിന്റെ പ്രധാന സിനിമകളാണ്.

ഇപ്പോൾ താരം അഭിനയിച്ച ബഗീര എന്ന സിനിമയുടെ വാർത്തകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഗീര. അധിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നിരവധി നായികരമാണ് അഭിനയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഭരതൻ പിച്ചേഴ്സിന്റെ ബാനറിൽ ആർ.വി ഭരതനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ഇപ്പോൾ ബഗീരയുടെ ട്രൈലെർ പുറത്തിറങ്ങിയിരിക്കുകയാണ്. ബഗീര ഒരു കംപ്ലീറ്റ് എന്റർടൈനർ ആയിരിക്കുമെന്നും ട്രെയിലർ സൂചിപ്പിക്കുന്നു. കൂടാതെ പ്രഭുദേവയുടെ ഇന്റിമേറ്റ് രംഗങ്ങൾ, ഡാൻസ് ആക്ഷൻ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാക്കേജ് തന്നെയാണ് ബഗീര ട്രെയിലർ. അത് കൊണ്ട് തന്നെ സിനിമക്ക് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് പ്രതീക്ഷ ഏറുകയാണ്.

ഫെസ്റ്റിവൽ മൂഡിൽ കാണേണ്ട സിനിമയാണെന്നും ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. ഏറെ നാളായി ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞ സിനിമ ഒടുവിൽ ഈ മാർച്ച് മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ് എന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിടുന്ന വാർത്ത. ട്രൈലർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും ചെയ്തിരിക്കുകയാണ്.

Leave a Reply