You are currently viewing എന്നും അതിരാവിലെ ഉറക്കമുണർന്ന് എന്നെ അങ്ങനെ ചെയ്യണമെന്ന് നിക്കിന് വലിയ നിർബന്ധമാണ്: പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ

എന്നും അതിരാവിലെ ഉറക്കമുണർന്ന് എന്നെ അങ്ങനെ ചെയ്യണമെന്ന് നിക്കിന് വലിയ നിർബന്ധമാണ്: പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ

എന്നും അതിരാവിലെ ഉറക്കമുണർന്ന് എന്നെ അങ്ങനെ ചെയ്യണമെന്ന് നിക്കിന് വലിയ നിർബന്ധമാണ്: പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ

നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരും താരമൂല്യമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടായിരത്തിൽ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് ശേഷമാണ് താരം മീഡിയകളിൽ ശ്രദ്ധ നേടിയത്. പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

വർഷങ്ങളായി താരം ബോളിവുഡ് സിനിമയിൽ താര റാണിയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചു . രണ്ട് പ്രാവശ്യം ദേശീയ പുരസ്കാരവും അഞ്ചു പ്രാവശ്യം ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാനും പ്രേക്ഷക പ്രീതിയിലും പിന്തുണയിലും മുന്നിൽ എത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാൽ സുന്ദരിയായി കാണപ്പെടുന്ന താരം കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത്. ഗ്ലാമർ ഫോട്ടോകൾ താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം തന്റെ ഭർത്താവ് നിക്കിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിക്കിന് ഒരു കാര്യത്തിൽ വലിയ നിർബന്ധം ആണ് ഉള്ളത് എന്നും രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്റെ മുഖത്ത് നോക്കി ഇരിക്കണം എന്നാണ് അദേഹത്തിന്റെ നിർബന്ധം എന്നുമാണ് താരം പറയുന്നത്. ഞാൻ ഉറങ്ങി എഴുന്നേറ്റ് കണ്ണ് തുറക്കുന്നത് കാണാൻ നിക്കിന് വലിയ ഇഷ്ട്ടം ആണെന്നും താരം പറയുന്നു.

പലപ്പോഴും നിക്ക് അങ്ങനെ നോക്കിയിരിക്കുമ്പോൾ കുറച്ച് കാത്തിരിക്കൂ, ഞാൻ പോയി ഒരുങ്ങിയിട്ട് വരാമെന്നു ഞാൻ പറയാറുണ്ട് എന്നും ചില സമയത്ത് നിക്കിന്റെ ഈ സ്വഭാവം എനിക്ക് ഇഷ്ട്ടപെടാറില്ലെങ്കിലും അത് ഞാൻ ആസ്വദിക്കാറുണ്ട് എന്നും താരം പറഞ്ഞു. കൂടാതെ ഇതൊക്കെ ഞാൻ വെറുതെ പറയുന്നതല്ല. ശരിക്കും ഇത് ഞങ്ങൾക്കിടയിൽ സംഭവിക്കുന്നതാണെന്നു താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിക്കുകയായിരുന്നു.

Leave a Reply