You are currently viewing ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു. മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു… രേവതിയുടെ പോസ്റ്റിനെ അനുകൂലിച്ച് നിത്യാമേനോൻ

ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു. മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു… രേവതിയുടെ പോസ്റ്റിനെ അനുകൂലിച്ച് നിത്യാമേനോൻ

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അതേക്കുറിച്ചുള്ള പോസ്റ്റുകൾ തന്നെ അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.

സിനിമാ താരങ്ങലും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരിൽ പ്രമുഖരും എല്ലാം ഈ വിഷയത്തിൽ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് രാം ലല്ലയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് പലരും പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ ആയി പ്രചരിക്കപ്പെടുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ സിനിമ താരം രേവതി തന്റെ ഇൻസ്റ്റാഗ്രാമിൽ രാംരല്ലയുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഒരു കുറിപ്പ് എഴുതുകയും അത് വൈറൽ ആയതിൽ പിന്നെ അതിനെ താഴെ നിത്യ മേനോൻ ഒരു കമന്റ് ചെയ്യുകയും ചെയ്തതാണ് വാർത്തയാകുന്നത്. ഇന്നലെ ഒരു മറക്കാനാവാത്ത ദിവസമായിരുന്നു. രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എന്റെയുള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല.  അത്യധികം സന്തോഷം തോന്നി, എന്റെ ഉള്ളിൽ എന്തോ ഇളകിമറിയുകയായിരുന്നു.

ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുമുണ്ട്.  മതേതര ഇന്ത്യയായ നമ്മുടെ രാജ്യത്ത് നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി സൂക്ഷിക്കാൻ കഴിയുന്നു എന്നതിൽ അദ്ഭുതമില്ല. എല്ലാവരും ഇങ്ങനെ തന്നെ വേണം പ്രവർത്തിക്കാൻ. 

ശ്രീരാമന്റെ ഗൃഹപ്രവേശം പലരുടെയും ചിന്തകളെ മാറ്റി മറിച്ചു. ഒരുപക്ഷേ ആദ്യമായി ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഞങ്ങൾ ‘വിശ്വാസികളാണ്’ !!! ജയ് ശ്രീറാം.’എന്നാണ് രേവതി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നത്. ഇതിനു താഴെ നിത്യ മേനോൻ വെരി ട്രൂ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. രേവതിയുടെ വാക്കുകളെ അനുകൂലിച്ചു കൊണ്ട് സത്യം എന്ന വാക്കു കൊണ്ട് അനുകൂല മനോഭാവത്തെ ഒരു നിത്യ മേനോൻ തുറന്നു കാട്ടിയിരിക്കുകയാണ്. വളരെ പെട്ടെന്ന് പോസ്റ്റും കമന്റും വൈറൽ ആയിരിക്കുന്നു.

Leave a Reply