You are currently viewing ഭാര്യയുടെ കൂടെ കിടിലൻ കിസ്സിങ് ഫോട്ടോ പങ്കുവെച്ച് ഹാർദിക് പാണ്ഡ്യ. ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

ഭാര്യയുടെ കൂടെ കിടിലൻ കിസ്സിങ് ഫോട്ടോ പങ്കുവെച്ച് ഹാർദിക് പാണ്ഡ്യ. ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ് ഹാർദിക് പാണ്ഡ്യ. മികച്ച ആൾ റൗണ്ടറായാണ് താരം ഇന്ത്യൻ ടീമിൽ തിളങ്ങി നിൽക്കുന്നത്. ഒരു വെടിവെക്കട്ട് ബാറ്റ്സ്മാൻ എന്നതിലുപരി മികച്ച ബോളറും കൂടിയാണ് ഹാർദിക്ക്. ആൾറൗണ്ടർ കാറ്റഗറിയിലാണ് താരം ഇന്ത്യൻ ടീമിലെ സ്ഥിരമായ അംഗമായി മാറിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമിൽ ഒന്നായ മുംബൈ ഇന്ത്യൻസ് ലേലത്തിലൂടെ സ്വന്തമാക്കിയ ഹാർദിക്ക് പാന്ധ്യ അവിടെ നിന്നാണ് ഇന്ത്യൻ ടീമിലേക്ക് കയറിപ്പറ്റുന്നത്. മികച്ച ആൽ റൗണ്ടറായി മുംബൈ ഇന്ത്യൻസിനെ പലപ്പോഴും വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പല കൈവിട്ട മത്സരങ്ങളിലും അദ്ദേഹം മികച്ച പ്രകടനത്തിലൂടെ ടീമിനെ രക്ഷിച്ചിട്ടുണ്ട്.

പിന്നീട് മുംബൈ ഇന്ത്യൻസ് അദ്ദേഹത്തെ ഒഴിവാക്കിയതിനു ശേഷം ഗുജറാത്ത് ടൈറ്റാൻസിന്റെ ക്യാപ്റ്റനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ക്യാപ്റ്റനായ ആദ്യവർഷം തന്നെ ഗുജറാത്ത് ടൈറ്റാൻസിനെ ഐപിഎൽ കിരീടം ചൂടാൻ അദ്ദേഹം മുന്നിൽ നയിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം ഫൈനലിലേക്ക് ഗുജറാത്ത ടൈറ്റാൻസിനെ കൈപിടിച്ചു കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിലെ അറിയപ്പെട്ട താരം കൂടിയാണ് ഹാർദിക് പാണ്ഡ്യ. തന്റെ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ നിരന്തരമായി അദ്ദേഹം പങ്കുവെക്കാറുണ്ട്. ഫിറ്റ്നസ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഹാർദിക് പാണ്ഡ്യ. അതുകൊണ്ടുതന്നെ ഒരു മോഡലിംഗ് എഫിഷ്യൻസി കൂടി അദ്ദേഹത്തിനുണ്ട് എന്ന് വേണം പറയാൻ.

ഇപ്പോൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് വീണ്ടും തരംഗമായിരിക്കുന്നത്. ഭാര്യ നടാഷ സ്റ്റാൻകോവിക്ക്‌ മായുള്ള ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചത്. ഭാര്യയെ കിസ്സ് ചെയ്യുന്ന ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് ഭാര്യ നറ്റാശ. ഡിജിറ്റൽ ക്രീയെറ്റർ കൂടിയാണ്.

Leave a Reply