You are currently viewing കാന്താര സിനിമ ഇഷ്ടപ്പെട്ടില്ല… എല്ലാരും പറയുന്നത്ര ഒന്നും ഇല്ല.. വിമർശനവുമായി ആറാട്ടണ്ണൻ

കാന്താര സിനിമ ഇഷ്ടപ്പെട്ടില്ല… എല്ലാരും പറയുന്നത്ര ഒന്നും ഇല്ല.. വിമർശനവുമായി ആറാട്ടണ്ണൻ

ഇപ്പോൾ ഇന്ത്യ ഒട്ടാകെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് കാന്താര. ഇന്ത്യൻ സിനിമയിൽ തന്നെ പുതിയ ചരിത്രം സൃഷ്ടിക്കാൻ സിനിമക്ക് കഴിഞ്ഞു. സിനിമ പുറത്തിറങ്ങിയ ദിവസങ്ങൾക്കകം ഇന്ത്യയിലോട്ടകെ സനിമ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് എന്നത് പോസിറ്റീവ് ആണ്. റിഷബ്‍ ഷെട്ടിയാണ് സിനിമ സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് ഈ സിനിമയിലെ നായക വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തത്.

ഒരുപാട് റെക്കോർഡ് കലക്ഷനുകളും തകർക്കാൻ ഈ സിനിമക്ക് സാധിച്ചു . നിലവിൽ കർണാടകയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ സിനിമ എന്ന റെക്കോർഡ് കാന്താര എന്ന സിനിമ സ്വന്തമാക്കി. കർണാടകയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കാന്താര. നിറഞ്ഞ കയ്യടികളോടെയാ ഓരോ പ്രദർശനവും അവസാനിക്കുന്നത്.

സിനിമ മേഖലയിലെ പല പ്രമുഖ താരങ്ങളും സിനിമയെ പ്രശംസിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. പ്രമുഖ താരങ്ങളായ രജനികാന്ത് പ്രഭാഷ് തുടങ്ങിയവർ ചിത്രത്തെ പുകഴ്ത്തി കൊണ്ട് പോസ്റ്റുകൾ പങ്കുവെച്ചു. ഇതുപോലെ ഒരു തിയേറ്റർ എക്സ്പീരിയൻസ് ഈ അടുത്ത കാലത്ത് സിനിമ ലോകത്ത് ഉണ്ടായിട്ടില്ല എന്നും ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ കാന്താര തന്നെയായിരിക്കും എന്നും അഭിപ്രായം പങ്കുവെക്കുന്നവരുണ്ട്.

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു അഭിപ്രായമാണ് ഇപ്പോൾ മോഹൻലാൽ സിനിമക്ക് റിവ്യൂ പറഞ്ഞു വൈറലായ സന്തോഷ് വർക്കി പങ്കുവെക്കുന്നത്. കാന്താര സിനിമ എനിക്ക് ഇഷ്ടപെട്ടിട്ടില്ല എന്നും ഒരുപാട് ബ്ലാക്ക് മാജിക് ആണ് അതിൽ പറയുന്നത് എന്നും മിത്തോളജി ആണ് കൈകാര്യം ചെയ്യുന്നത് എന്നും ആ ജോണർ ഇഷ്ടപ്പെട്ടവർക്ക് അതൊരു കുഴപ്പമില്ലാത്ത സിനിമയായിരിക്കും എന്നും പക്ഷേ എനിക്ക് ഇഷ്ടമല്ലാത്തതു കൊണ്ട് കാന്താര സിനിമ തനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്നാണ് സന്തോഷ് വർക്കി പറയുന്നത്.

സിനിമ കണ്ട പ്രേക്ഷകരിൽ 99% ആളുകളും വളരെ പോസിറ്റീവ് അഭിപ്രായങ്ങളാണ് ഇതുവരെയും പറഞ്ഞിരിക്കുന്നത് എന്നതു കൊണ്ടും സന്തോഷ് വർക്കി പറയുന്ന ഈ നെഗറ്റീവ് റിവ്യൂ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയാകുന്നത്. ഇതുവരെ കണ്ടിറങ്ങിയ പ്രേക്ഷകർക്കും സെലിബ്രേറ്റികൾ ഒന്നടങ്കവും കാന്താര എന്ന സിനിമയെയും അണിയറ പ്രവർത്തകരെയും മുക്തകണ്ഠം പ്രശംസിക്കുന്നതിന് ഇടയിലാണ് സന്തോഷ് വർക്കിയുടെ ഈ നെഗറ്റീവ് പരാമർശം വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വാക്കുകൾ വൈറലാകുകയാണ്.

Leave a Reply